ആളുകള്‍ എല്ലാ ആക്ടേഴ്‌സിന്റെയും സക്‌സസ് സ്റ്റോറീസ് മാത്രമാണ് അറിയുന്നതെന്ന് ശ്രുതി രാമചന്ദ്രന്‍. പ്രേതം സിനിമ കഴിഞ്ഞപ്പോള്‍ തനിക്ക് വലിയ ഓഫറുകളൊന്നും വന്നില്ലെന്നും താന്‍ ചെയ്ത സിനിമകള്‍ തമ്മില്‍ വലിയ ഗ്യാപ്പുകളുണ്ടെന്നും ശ്രുതി പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ നമ്മള്‍ എല്ലാ ആക്ടേഴ്‌സിന്റെയും സക്‌സസ് സ്റ്റോറീസ് മാത്രമേ കേള്‍ക്കുന്നുള്ളു. കുറേ സിനിമകള്‍ ചെയ്തിട്ട് വളരെ സ്ട്രഗിള്‍ ചെയ്തതിന് ശേഷം ടോപ്പ് ആക്ടേഴ്‌സില്‍ ഒരാളായി മാറി എന്നിങ്ങനെയുള്ള സക്‌സസ് സ്റ്റോറീസ് മാത്രമേ നമ്മള്‍ എല്ലാരും കേള്‍ക്കുന്നുള്ളു.
പക്ഷേ വേറെയും കുറേ കഥകളുണ്ട്. അതൊന്നും ആളുകള്‍ അറിയുന്നില്ല എന്ന് മാത്രമല്ല, ആര്‍ക്കും അതൊന്നും കേള്‍ക്കുകയും വേണ്ട. അങ്ങനെയൊരു കഥയായിരുന്നു എന്റേത്. പ്രേതം സിനിമ കഴിഞ്ഞപ്പോള്‍ എനിക്ക് വലിയ ഓഫറുകളൊന്നും വന്നില്ല. പിന്നെയാണ് സണ്‍ഡേ ഹോളിഡേ എന്ന സിനിമ വരുന്നത്.
പക്ഷേ ഞാന്‍ ചെയ്ത എല്ലാ സിനിമകള്‍ തമ്മിലും ഒരു കണ്‍സിഡറബിളായ ഗ്യാപ്പുണ്ടായിരുന്നു. വളരെ വലിയ ഗ്യാപുകളാണ് ഓരോ സിനിമ കഴിയുമ്പോഴും വരുന്നത്, ‘ നടി പറഞ്ഞു.
പ്രേതം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ താന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നെന്നും സിനിമയില്‍ തന്റെ നിലനില്‍പ്പിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.
‘പ്രേതം സിനിമ ഇറങ്ങിയ സമയത്ത് സിനിമയില്‍ എന്റെ നിലനില്‍പ്പിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എനിക്കങ്ങനെയുള്ള കാര്യങ്ങളൊന്നും മനസിലായതുമില്ല. അതെന്തുകൊണ്ടാണെന്നെനിക്കറിയില്ല.
ആ സമയത്ത് എന്റെ മുന്‍ഗണനകള്‍ വ്യത്യസ്തമായിരുന്നു. പ്രേതത്തില്‍ അഭിനയിച്ചപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു. അത്യാവശ്യം ആളുകളൊക്കെ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത് ആ സിനിമക്ക് ശേഷമാണ്. നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു ആ സിനിമ.
ഒരു പത്ത് സിനിമ നമ്മളെ തേടി വന്നാല്‍ അതില്‍ നിന്ന് ഒരു സിനിമ മാത്രമേ എടുക്കാന്‍ സാധിക്കുകയുള്ളു. എന്റെ ക്യാരക്ടറില്ലാതെ ഒരു സിനിമക്ക് മുന്നോട്ട് പോകാന്‍ കഴിയുമോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.
സിനിമ സെലക്ട് ചെയ്യുമ്പോള്‍ ഞാന്‍ ആദ്യമൊക്കെ സ്വീകരിച്ച മാനദണ്ഡം അതായിരുന്നു. എന്നാല്‍ ഇന്ന് അതല്ല. വര്‍ക്ക് ചെയ്യുന്ന ടീമും എനിക്ക് പ്രധാനപ്പെട്ടതാണ്, ‘ നടി പറഞ്ഞു.
Content Highlights: Actress Sruthi Ramachandran about her carrier