| Sunday, 14th April 2024, 3:40 pm

തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരിന് പിന്തുണയുമായി നടി ശോഭന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി നടി ശോഭന. ബി.ജെ.പി നേതാക്കള്‍ക്കൊപ്പം നടി പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. വിഷു ആശംസ നടത്താന്‍ വേണ്ടി മാത്രമാണ് മാധ്യമങ്ങളെ കണ്ടതെന്ന് ബി.ജെ.പി നേതാവ് വി.വി. രാജേഷ് പറഞ്ഞു.

താന്‍ രാജീവ് ചന്ദ്രശേഖറിനെ പിന്തുണക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ കാര്യമാണെന്ന് ശോഭന പറഞ്ഞു. അതിന് വേണ്ടിയാണ് വീടും കുടിയും വിട്ട് ഇവിടെ എത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ ആദ്യം മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നാണ് ശോഭന മറുപടി നല്‍കിയത്.

നാളെ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എല്ലാ ആശംസകളും നേരുന്നതായും ശോഭന പറഞ്ഞു.

ശോഭനയെ പോലെ വലിയൊരു നടിയുടെ പിന്തുണ തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നെയ്യാറ്റിൻകരയിൽ ശോഭന റോഡ് ഷോയിൽ പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.

Content Highlight: Actress Shobhana supports NDA candidate Rajeev Chandrasekhar in Thiruvananthapuram

We use cookies to give you the best possible experience. Learn more