| Sunday, 14th April 2024, 7:33 pm

ബി.ജെ.പിയുടെ റോഡ് ഷോയിൽ രാജീവ് ചന്ദ്രശേഖറിന് വോട്ട് അഭ്യർത്ഥിച്ച് നടി ശോഭന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: തിരുവന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടി ശോഭന. നെയ്യാറ്റിന്‍കരയിലാണ് റോഡ് ഷോ നടക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്ര ശേഖറിനെ പിന്തുണക്കുമെന്ന് ഞായറാഴ്ച വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ട് നടി റോഡ് ഷോയില്‍ പങ്കെടുത്തത്. രാജീവ് ചന്ദ്രശേഖറിനെ താൻ പിന്തുണക്കുമെന്നും അതിന് വേണ്ടിയാണ് വീടും കുടിയും വിട്ട് ഇവിടെ എത്തിയതെന്നും ശോഭന പറഞ്ഞു. രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ ആദ്യം മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നാണ് നടി മറുപടി നൽകിയത്.

തിങ്കളാഴ്ച നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എല്ലാ ആശംസകളും നേരുന്നതായും ശോഭന പറഞ്ഞു. ശോഭനയെ പോലെ വലിയൊരു നടിയുടെ പിന്തുണ തനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

Content Highlight: Actress Shobhana requested votes for NDA candidate Rajeev Chandrasekhar

We use cookies to give you the best possible experience. Learn more