Malayalam Cinema
നൃത്തത്തിലും അഭിനയത്തിലും മാത്രമല്ല, വായനയിലുമുണ്ടു പിടി; വീട്ടിലെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി ശോഭന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 09, 07:27 am
Wednesday, 9th June 2021, 12:57 pm

നൃത്തവും അഭിനയവും മാത്രമല്ല വായനയും തനിക്കു പ്രിയപ്പെട്ടതാണെന്നു പറയുകയാണു മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭന.

തന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണു ശോഭന, താന്‍ നല്ലൊരു വായനക്കാരി കൂടിയാണെന്നു വെളിപ്പെടുത്തുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ തന്റെ വീട്ടിലെ പുസ്തകങ്ങള്‍ ആരാധകര്‍ക്കു പരിചയപ്പെടുത്തി കൊടുക്കുകയാണു ശോഭന.

കഥ, കവിത, നോവല്‍, നൃത്തം, സംഗീതം, പാചകം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ശോഭന വീഡിയോയിലൂടെ ആരാധകര്‍ക്കു പരിചയപ്പെടുത്തുന്നുണ്ട്.

നൃത്തം പഠിക്കുന്നവര്‍ വായിക്കേണ്ട ചില പുസ്തകങ്ങളാണു ശോഭന വീഡിയോയുടെ ആദ്യം പരിചയപ്പെടുത്തുന്നത്. പിന്നീട് ചില നോവലുകളും, കവിത പുസ്തകങ്ങളും, പാചക പുസ്തകങ്ങളും, സംഗീത പുസ്തകങ്ങളും ശോഭന പരിചയപ്പെടുത്തുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന താരമാണു ശോഭന. ശോഭനയുടെ നൃത്തവീഡിയോകള്‍ക്കെല്ലാം ആരാധകരുമേറെയാണ്.

കഴിഞ്ഞ തവണ ശോഭന പങ്കുവെച്ച നൃത്ത വീഡിയോ പകര്‍ത്തിയതു മകള്‍ നാരായണിയായിരുന്നു. നൃത്തത്തില്‍ മുദ്രകള്‍ എങ്ങനെ ഉപയോഗിക്കണം എന്നായിരുന്നു പുതിയ വിഡിയോയിലൂടെ ശോഭന പഠിപ്പിക്കുന്നത്.

താരത്തിന്റെ ചുവടുകള്‍ക്കൊപ്പം നാരായണിയുടെ ചിത്രീകരണ മികവിനെയും ആസ്വാദകര്‍ ഏറെ പ്രശംസിച്ചു. കുട്ടി വിഡിയോഗ്രാഫര്‍ വളരെ കഴിവുള്ളയാളാണെന്നാണു പലരും പ്രതികരിച്ചത്.

അടുത്തിടെ മകളുടെ പഠനകാര്യങ്ങള്‍ അന്വേഷിക്കുന്ന ശോഭനയുടെ വിഡിയോയും വൈറലായിരുന്നു. മകളോട് പുസ്തകം എവിടെയെന്നും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലല്ലോ എന്നും ചോദിക്കുന്നതായിരുന്നു വിഡിയോയില്‍.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണു ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highhlight: Actress Shobhana new instagram video Viral