'അന്ന് ദീലീപ് എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു; സത്യം പുറത്ത് വരിക തന്നെ ചെയ്യും; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ശോഭന
Kerala News
'അന്ന് ദീലീപ് എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു; സത്യം പുറത്ത് വരിക തന്നെ ചെയ്യും; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ശോഭന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th May 2018, 4:06 pm

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യ പ്രതികരണവുമായി നടി ശോഭന. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന് കോടതിയില്‍ തെളിയുമെന്നും സത്യത്തെ സത്യം ഒരിക്കലും മൂടിവെയ്ക്കാന്‍ പറ്റില്ല എന്നുമായിരുന്നു ശോഭനയുടെ പ്രതികരണം.

“നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന് കോടതിയില്‍ തെളിയും. സത്യം ജയിക്കട്ടെ; സത്യം ഒരിക്കലും മൂടിവെയ്ക്കാന്‍ പറ്റില്ലല്ലോ. അത് എന്നായാലും പുറത്ത് വരികതന്നെ ചെയ്യും. കേരള പോലീസ് രാജ്യത്തെ മികച്ച സേനയാണ്. കേരളത്തിനു പുറത്തുള്ളവര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ്” ശോഭന പറയുന്നു


Dont Miss ‘മുന്‍കൂര്‍ ജാമ്യം ഇല്ല; എന്നിട്ടും അര്‍ണബ് സ്വതന്ത്രന്‍’; ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ്


“1997 ല്‍ കളിയൂഞ്ഞാല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു ദിലീപിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സഹനടനായിട്ടാണ് ദിലീപ് എത്തിയത്. ലൊക്കേഷനില്‍ എല്ലാവരോടും നന്നായിട്ടാണ് ദിലീപ് പെരുമാറിയത്. അതു കൊണ്ട് തന്നെ ഏവര്‍ക്കും പ്രിയങ്കരനുമായിരുന്നു” തമിഴിലെ ഒരു പ്രധാന വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ശോഭന പറയുന്നു.

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന മലയാള സിനിമ ഇന്ന് ഏറെ മാറിപ്പോയെന്നും സിനിമാ മേഖലയിലെ നിലവിലെ അവസ്ഥ തന്നെ ഏറെ ദുഖിപ്പിക്കുന്നെന്നും ശോഭന പറയുന്നു.

സിനിമാ മേഖലയിലെ നിലവിലെ അവസ്ഥ എന്നെ ഏറെ ദുഖിപ്പിക്കുന്നു. നേരത്തെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒരു നടിക്കും ആശങ്കപ്പെടേണ്ടി വന്നിരുന്നില്ലെന്നും എന്നാല്‍ ഇന്ന് അതല്ല അവസ്ഥയെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.