താനും താന്‍ ചെയ്ത കഥാപാത്രങ്ങളും മലയാളികളുടെ നൊസ്റ്റാള്‍ജിയയാണ് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും എങ്കിലും എന്നും മലയാളികളുടെ വര്‍ത്തമാനകാലത്തില്‍ ഉണ്ടാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നടി ശോഭന.
കൂടുതല്‍ സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും മലയാളികള്‍ക്കൊപ്പം താന്‍ എപ്പോഴുമുണ്ടെന്നും ശോഭന പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളസിനിമയെ കുറിച്ചും നൃത്തത്തെ കുറിച്ചുമൊക്കെ താരം സംസാരിച്ചത്.
”മലയാളികളുടെ നൊസ്റ്റാള്‍ജിയയാണ് ഞാനും ഞാന്‍ ചെയ്ത കഥാപാത്രങ്ങളും എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ഞാന്‍ മലയാളികളുടെ നൊസ്റ്റാള്‍ജി/ ആയിരുന്നു. പക്ഷേ ഇപ്പോള്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമ ചെയ്ത ശേഷം ഞാന്‍ അവരുടെ വര്‍ത്തമാനകാലത്തിലുമുണ്ട്.
ഞാനെപ്പോഴും മലയാളികളുടെ വര്‍ത്തമാനകാലത്തില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നയാളാണ്. സിനിമകള്‍ ചെയ്യുന്നില്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയും മറ്റും ഞാന്‍ എപ്പോഴും അവര്‍ക്കൊപ്പമുണ്ട്,” ശോഭന പറയുന്നു.
നൃത്തവും അഭിനയവും ഒന്നിനോടൊന്ന് ലയിച്ചുപോകുകയായിരുന്നു തന്റെ ജീവിതത്തിലെന്നും രണ്ട് പതിറ്റാണ്ടുകൊണ്ട് 225 സിനിമകള്‍ ചെയ്‌തെന്നും ശോഭന പറയുന്നു.
ഒരുപാട് സ്റ്റേജ് ഷോകള്‍, നൃത്തവേദികള്‍, യാത്രകള്‍, ഒരു ഷോട്ട് കഴിയുമ്പോള്‍ മറ്റൊന്ന് എന്നതുപോലെ ജീവിതത്തില്‍ ഇതൊക്കെ മാറി മാറി വന്നു. എല്ലാം വളരെ പെട്ടെന്നും സ്വാഭാവികമായും സംഭവിച്ചതാണ്.
അതിനിടയില്‍ നിരാശപ്പെടുത്തുന്നതോ മടുപ്പുണ്ടാക്കുന്നതോ ആയ നിമിഷങ്ങള്‍ തീരെയുണ്ടായിട്ടില്ല. എന്തിനെക്കുറിച്ചെങ്കിലും ഇരുന്ന് ചിന്തിക്കാനുള്ള സമയവും കിട്ടിയിട്ടില്ല. മ്യൂസിക്, അല്ലെങ്കില്‍ തിരക്കഥ നല്ലതാണെങ്കില്‍ എനിക്ക് നോണ്‍ സ്റ്റോപ്പായി ജോലി ചെയ്യാന്‍ പറ്റും, ശോഭന പറയുന്നു.