കല്യാണത്തിന് മുമ്പുണ്ടായിരുന്ന തന്റെയൊരു ആഗ്രഹത്തെ കുറിച്ച് പറയുകയാണ് നടി ശിവദ. മലയാളത്തില്‍ ഏതെങ്കിലുമൊരു സിനിമ ഹിറ്റായതിന് ശേഷം മാത്രമെ താന്‍ കല്യാണം കഴിക്കാന്‍ തയാറാകൂ എന്ന് തന്റെ പങ്കാളി മുരളിയോട് പറയുമായിരുന്നുവെന്ന് ശിവദ പറഞ്ഞു. ഇങ്ങനെയൊരാള്‍ സിനിമയിലുണ്ടെന്ന് ആളുകള്‍ അറിയട്ടെ എന്ന ആഗ്രഹമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും താരം പറഞ്ഞു.
ആ സമയം തന്റെ തമിഴ് സിനിമ വലിയ വിജയമായി മാറിയിരുന്നുവെന്നും എന്നാല്‍ മലയാളത്തില്‍ അത്തരത്തിലൊരു ഹിറ്റ് കിട്ടിയിരുന്നില്ലെന്നും ശിവദ പറഞ്ഞു. ജീവിതവും സിനിമയും ഒരു പോലെ കൊണ്ടുപാകാനാണ് താന്‍ എക്കാലവും ആഗ്രഹിച്ചതെന്നും ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘ഞാന്‍ എപ്പോഴും മുരളിയോട് പറയുമായിരുന്നു ഒരു പടമെങ്കിലും മലയാളത്തില്‍ ഹിറ്റായി, ഇങ്ങനെയൊരാള്‍ സിനിമയിലുണ്ടെന്ന് അറിഞ്ഞിട്ട് കല്യാണം കഴിക്കാമെന്ന്. അപ്പോഴേക്കും തമിഴില്‍ എന്റെയൊരു സിനിമ ഹിറ്റായിരുന്നു. പക്ഷെ എന്ത് ചെയ്തിട്ടും ഒന്നും ശരിയാകുന്നില്ലായിരുന്നു. ലൈഫും കരിയറും ബാലന്‍സ് ചെയ്ത് പോകണമെന്ന ഒരു ആഗ്രഹം എനിക്കുണ്ടായിരുന്നു.
അങ്ങനെ ഇരിക്കുമ്പോള്‍ വീട്ടില്‍ നിശ്ചയത്തിന്റെ ഡേറ്റൊക്കെ തീരുമാനിച്ചു. അപ്പോഴാണ് രഞ്ജിത്ത് സാറിന്റെ കോള്‍ വരുന്നത്. കുറച്ച് മുമ്പ് വന്നിരുന്നെങ്കില്‍ നന്നാകുമായിരുന്നു എന്ന് ഞാന്‍ ചിന്തിച്ചുപോയി. ഓഗസ്റ്റില്‍ സിനിമയുടെ ഷൂട്ട് നടക്കുന്നു. നവംബറില്‍ നിശ്ചയം നടക്കുന്നു. അതേ മാസം തന്നെ പടം റിലീസായി. ഹിറ്റാവുകയും ചെയ്തു,’ ശിവദ പറഞ്ഞു.
സിനിമയിലൊക്കെ റൊമാന്‍സ് ചെയ്യുമെങ്കിലും എനിക്ക് അങ്ങനെ അവതരിപ്പിക്കുക എന്നുപറയുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. റൊമാന്‍സ് ചെയ്ത് പാട്ടുപാടി അഭിനയിക്കുക എന്നുപറയുന്നത് തന്നെ എനിക്ക് ഭയങ്കര ടെന്‍ഷനാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. സു സു സുധി വാത്മീകത്തില്‍ അഭിനയിക്കുമ്പോള്‍ വില്‍ യൂ മാരീ മീ എന്നൊക്കെ എങ്ങനെയാണ് സാര്‍ മുഖത്ത് നോക്കി ചോദിക്കുന്നതെന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചിട്ടുണ്ട്.
അപ്പോള്‍ സാര്‍ എന്നോട് പറഞ്ഞു, മുഖത്ത് നോക്കി ചോദിക്കണ്ട, വായില്‍ നോക്കി ചോദിച്ചോളൂ എന്ന്. അങ്ങനെ കുറേ സീനുണ്ടായിരുന്നു. ആ സിനിമയിലെ സീനൊക്കെ ആളുകള്‍ ഇപ്പോഴും റീല്‍സായി വെക്കുന്നത് കാണുമ്പോള്‍ എനിക്ക് നല്ല സന്തോഷമുണ്ട്. പലരും ഇപ്പോഴും മെസേജ് അയക്കുമ്പോള്‍ ആ സീനിനെ കുറിച്ചാണ് പറയുന്നത്,’ ശിവദ പറഞ്ഞു.
content highlight: actress shivada about her marriage