|

ഭാവന ഭയങ്കര ലിപ്സ്റ്റിക് ഫെറ്റിഷാണ്; ആളൊരു ഫണ്‍ ലവിങ് പേഴ്‌സണാലിറ്റിയാണ്: ശില്‍പ ബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവതാരികയായി പ്രേക്ഷക മനസിലിടം നേടിയ താരമാണ് ശില്‍പ ബാല. ഭാവന, ശില്‍പ ബാല, സയനോര ഫിലിപ്, ഷെഫ്‌ന, രമ്യ നമ്പീശന്‍, മൃദുല മുരളി ഇവരുടെ സൗഹൃദവും മലയാളികള്‍ ഏറെ ശ്രദ്ധിക്കാറുണ്ട്.

യുവേഴ്‌സ് ട്രൂലി ശില്‍പ ബാല എന്ന യൂട്യൂബ് ചാനലിലൂടെയും ശില്‍പ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. തന്റെ സുഹൃത്തുക്കളെ കുറിച്ച് ശില്‍പ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശില്‍പ സംസാരിക്കുന്നത്.

‘ഭാവന ഭയങ്കര ലിപ്സ്റ്റിക് ഫെറ്റിഷാണ്. ഭാവനയുടെ കയ്യിലുള്ള ലിപ്സ്റ്റിക് വേറെ എവിടേയുമുണ്ടാവില്ല. ഇപ്പോള്‍ ഞങ്ങള്‍ക്കൊക്കെ എന്തെങ്കിലും ആവശ്യം വന്നാല്‍ അവളുടെ ഷെല്‍ഫില്‍ നോക്കിയാല്‍ മതി, എല്ലാ ഡ്രസിന് വേണ്ടതും അവിടെ കാണും. ഒരു ഷെയ്ഡിന്റെ പല പല കളറുകള്‍ അവിടെ കാണും അപ്പോള്‍ നമ്മള്‍ ചോദിക്കും ഇതൊക്കെ ഒന്നല്ലേടീന്ന് ചോദിക്കുമ്പോള്‍ ഏയ് അങ്ങനെയല്ല ഇതൊക്കെ തമ്മില്‍ ചെറിയ വ്യത്യാസമുണ്ടെന്ന് പറയും. പക്ഷെ കയ്യില്‍ ഒരച്ചുനോക്കുമ്പോള്‍ എല്ലാം ഒന്നായിരിക്കും, അത് അങ്ങനെയല്ലെന്ന് ഭാവനക്ക് മാത്രമേ മനസിലാകു.

ഒരു ദിവസം ഭാവന ഇങ്ങനെ ലിപ്സ്റ്റിക് അടുക്കിപെറുക്കി വെക്കുകയായിരുന്നു. ആര്‍ക്കേലുമൊക്കെ കൊടുക്കാമെന്ന് പറഞ്ഞൊക്കെയാണ് മാറ്റി വെക്കുന്നത്, അങ്ങനെ ഞങ്ങളുടെ കോമണ്‍ ഫ്രണ്ടിന് ഒരു ലിപ്സ്റ്റിക്ക് കൊടുത്തു. പുള്ളിക്കാരിക്ക് അത് ഭയങ്കര ഇഷ്ടമായി, ഇത് കൊള്ളാലോയെന്നൊക്കെ പറഞ്ഞു.

അങ്ങനെ പിന്നീട് ഞങ്ങളെല്ലാവരും കൂടെ ഒരു ഫംഗ്ഷന് പോയി അവിടെ ആ കോമണ്‍ ഫ്രണ്ടും ഉണ്ടായിരുന്നു, അവളെ കണ്ട ഉടനെ തന്നെ ഭാവന കൊള്ളാലോ നല്ല ലിപ്സ്റ്റിക്ക് ആണല്ലോയെന്നൊക്കെ പറഞ്ഞു, അപ്പോള്‍ ആ കുട്ടി ഇത് ചേച്ചി എനിക്കന്ന് തന്ന ലിപ്സ്റ്റിക്കാണെന്ന് പറഞ്ഞു. അന്നേരം ഞാന്‍ ഇട്ട സമയത്ത് ഇതിന് ഇത്രക്ക് ഭംഗിയില്ലായിരുന്നല്ലോ എന്നാണ് ഭാവന പറഞ്ഞത്. എന്നിട്ട് ഞങ്ങളോട് ഞാനത് തിരിച്ച് ചോദിക്കട്ടെ എനിക്കത് വേണമെന്നൊക്കെ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ ഇപ്പോഴും അവളെ പറഞ്ഞ് കളിയാക്കും, ആളൊരു ഫണ്‍ ലവിങ് പേഴ്‌സണാലിറ്റിയാണ്,’ ശില്‍പ ബാല പറയുന്നു.

Content Highlights: Actress Shilpa Bala says about Bhavana