Film News
ലിസ്റ്റിനുമായുള്ള സംസാരം ചിലപ്പോൾ അഭിപ്രായ വ്യത്യാസത്തിലും അടിപിടിയിലും കലാശിക്കും, എന്റെ അടുത്ത സുഹൃത്താണ് അവന്‍: ഷീലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 05, 08:15 am
Thursday, 5th October 2023, 1:45 pm

ലിസ്റ്റിനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ഷീലു എബ്രഹാം. ലിസ്റ്റിന്‍ തന്റെ നല്ല സുഹൃത്താണെന്നും ലിസ്റ്റിനുമായി സംസാരിക്കുമ്പോള്‍ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ടെന്നുമാണ് ഷീലു പറയുന്നത്. സില്ലി മോങ്ക്‌സ് മോളിവുഡ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷീലു എബ്രഹാം.

ലിസ്റ്റിനോട് സംസാരിക്കുമ്പോൾ ടെൻഷൻ മാറുമോ എന്ന ചോദ്യത്തിന് സംസാരിച്ചു കഴിഞ്ഞാൽ ടെൻഷൻ കൂടാറാണ് പതിവെന്നായിരുന്നു ഷീലുവിന്റെ മറുപടി.

‘ലിസ്റ്റിനോട് ഞാൻ സംസാരിച്ചു കഴിഞ്ഞാൽ ടെൻഷൻ കൂടാറാണ് പതിവ് (ചിരി). ലിസ്റ്റിൻ എന്റെ നല്ല സുഹൃത്താണ്. എന്റെ സുഹൃത്തുക്കളിൽ ഏറ്റവും നല്ലൊരു ഫ്രണ്ട് അവനാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ലിസ്റ്റിനും വൈഫും എന്റെ നല്ല സുഹൃത്തുക്കളാണ്.

ഞാനും ലിസ്റ്റിനും തമ്മിൽ പ്രൊഫഷണലിയുള്ള ബന്ധമല്ല, ഞങ്ങൾ പേഴ്സണൽ ഫ്രണ്ട്സാണ്. അതിനകത്ത് നിന്ന് ഞങ്ങൾ വർത്തമാനം പറയുമ്പോൾ ചേർച്ചക്കുറവ് വരാറുണ്ട്. എനിക്ക് പറയാനുള്ള കാര്യം ഞാൻ അങ്ങോട്ട് പറയും. പുള്ളിക്ക് പറയാനുള്ള കാര്യം ഇങ്ങോട്ടും പറയും. അങ്ങനെ ഞങ്ങൾ തമ്മിൽ ചിലപ്പോൾ അടി ആവാറുണ്ട്. ഞങ്ങൾ രണ്ടുപേരും മാത്രം സംസാരിക്കുമ്പോഴാണ് ആ പ്രശ്നം വരുന്നത്.

ഇപ്പോൾ വീട്ടിൽ എല്ലാവരുടെയും കൂടെ, ഭർത്താവിന്റെയൊക്കെ കൂടെയിരിക്കുമ്പോൾ ലിസ്റ്റിനുള്ളത് ഭയങ്കര സന്തോഷമാണ്. ചിരിപ്പിക്കും, നമ്മുടെ ടെൻഷൻ റിലീഫ് ചെയ്യുന്ന ഒരാളാണ്. പക്ഷേ ഞങ്ങൾ രണ്ടുപേരും മാത്രമുള്ള പേഴ്സണൽ ടോക്ക് വരുമ്പോഴേക്കും അവിടെ ഞങ്ങൾ തമ്മിൽ അടിയായിരിക്കും,’ ഷീലു എബ്രഹാം പറഞ്ഞു.

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന സൗബിനും നമിത പ്രമോദും അഭിനയിക്കുന്ന തങ്ങളുടെ പുതിയ ചിത്രം വരുന്നുണ്ടെന്നും അതിൽ താൻ അഭിനയിക്കുന്നില്ലെന്നും താരം പറഞ്ഞു.
ധ്യാനിന്റെ അഭിമുഖങ്ങൾ കണ്ടിട്ട് താൻ ചിരിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ വർത്തമാനങ്ങളിൽ ആത്മാർത്ഥത തോന്നിയിട്ടുണ്ടെന്നും ഷീലു എബ്രഹാം കൂട്ടിച്ചേർത്തു.

 

Content Highlight: Actress Sheelu Abraham talks about her friendship with Listin stephen