| Wednesday, 7th December 2022, 6:32 pm

ഭര്‍ത്താവിന്റെ സിനിമകളില്‍ അഭിനയിക്കുന്നുവെന്ന കമന്റുകള്‍ മാറ്റാനാണ് വീകം ചെയ്യുന്നത്; എടി നീ ചെയ്യു എനിക്കിത് പറ്റുന്ന പരിപാടിയല്ലെന്ന് അദ്ദേഹം പറയും: ഷീലു എബ്രഹാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷീലു എബ്രഹാം, ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, അജു വര്‍ഗീസ്, ഡെയ്ന്‍, തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വീകം. ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് ഷീലു തന്നെയാണ്. മുമ്പ് താന്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രൊഡ്യൂസ് ചെയ്തത് ഭര്‍ത്താവായിരുന്നുവെന്നും അതിന്റെ പേരില്‍ ആളുകള്‍ കമന്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഷീലു പറഞ്ഞു.

വെറുതെ ഇങ്ങനെ കമന്റുകള്‍ പറഞ്ഞപ്പോള്‍ താന്‍ തന്നെ പ്രൊഡ്യൂസ് ചെയ്ത് താന്‍ തന്നെ അഭിനയിച്ചേക്കാമെന്ന് കരുതിയിട്ടാണ് വീകം ചെയ്യുന്നതെന്നും ഷീലു പറഞ്ഞു. ഇന്‍ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലു ഇക്കാര്യം പറഞ്ഞത്.

”മുമ്പ് 11 സിനിമ ചെയ്തപ്പോഴും എന്റെ തന്നെ സിനിമയായാണ് എനിക്ക് ഫീല്‍ ചെയ്തത്. പക്ഷെ ആള്‍ക്കാര്‍ സംസാരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കുന്നു എന്ന കമന്റുകളാണ് വരുക.

വെറുതെ ഇങ്ങനെ കമന്റുകള്‍ പറഞ്ഞപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ തന്നെ പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ തന്നെ അഭിനയിച്ചേക്കാമെന്ന്. അപ്പോള്‍ പ്രശ്‌നമില്ലല്ലോ. ഭര്‍ത്താവ് എന്നോട് എപ്പോഴും പറയാറുണ്ട് എടി നീ തന്നെ പ്രൊഡ്യൂസ് ചെയ്യ് എനിക്കിത് പറ്റുന്ന പരിപാടി അല്ലെന്ന്.

കാരണം പുള്ളിക്കതിന് സമയം ഇല്ല. എന്റെ താല്‍പര്യത്തിലാണ് ഈ 11 സിനിമയും ചെയ്തത്. പ്രൊഡ്യൂസര്‍ ആയി എന്റെ പേര് വന്നപ്പോള്‍ കുറച്ച് കൂടി ഉത്തരവാദിത്തം എടുത്തു.

എന്റെ തന്നെ പേര് വരുമ്പോള്‍ എന്നോട് ആളുകള്‍ ചോദിക്കുമല്ലോ. അതിനാല്‍ ഈ സിനിമ നന്നായി വരാനും ബിസിനസ് നടക്കാനുമൊക്കെ പുഷ് ചെയ്തത് ഞാന്‍ ആയിരുന്നു.

ഞാനെന്ന് വെച്ചാല്‍ അദ്ദേഹത്തിന് ഭയങ്കര സ്‌നേഹം ആണ്. ആ സ്‌നേഹത്തിന്റെ പ്രതിഫലനമാണ് ഞാനിന്നൊരു നടിയായും പ്രൊഡ്യൂസറായും ഇവിടെ ഇരിക്കുന്നത് ഒരു ഭാര്യ സുന്ദരി ആയും ഹാപ്പി ആയും പ്രായം പിന്നോട്ട് പോവുന്നുമുണ്ടെങ്കില്‍ അതിന് പിന്നില്‍ എപ്പോഴും നമുക്ക് സന്തോഷം തരുന്ന ഭര്‍ത്താവ് ഉണ്ടായിരിക്കും,” ഷീലു എബ്രഹാം പറഞ്ഞു.

content highlight: actress sheelu abraham about veekam movie

We use cookies to give you the best possible experience. Learn more