തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ട്രോളുകള്‍ കാണുമ്പോള്‍ ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് നടി ഷീലു എബ്രഹാം. എന്നാല്‍ ഇപ്പോള്‍ തനിക്ക് അതിലൂടെ പോപ്പുലാരിറ്റി വര്‍ധിക്കുകയാണെന്നും ഷീലു പറഞ്ഞു.
18 സിനിമകള്‍ ചെയ്തിട്ടും ആര്‍ക്കും സുപരിചിതയാവാത്ത തന്നെ ട്രോളുകളിലൂടെ കുറേപേര്‍ക്ക് പരിചയമായെന്നും ഇന്ന് ഷീലു എബ്രഹാം എന്നു പറഞ്ഞാല്‍ അറിയാത്തവരില്ലെന്നും അവര്‍ പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരു കോടിയെന്ന പരിപാടിയിലാണ് ഷീലു എബ്രഹാം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഈ കമന്റുകളൊക്കെ കാണുമ്പോള്‍ ആദ്യം കുറച്ച് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇപ്പോ എനിക്ക് എന്നെ അവര്‍ പോപ്പുലറാക്കുന്നത് പോലെയാണ് തോന്നുന്നത്. കാരണം ഇങ്ങനെയുള്ള കമന്റുകള്‍ എഴുതി ഇപ്പോള്‍ ഷീലു എബ്രഹാം എന്നു പറഞ്ഞാല്‍ അറിയാത്തവരില്ല.
ഞാന്‍ 18 സിനിമകള്‍ ചെയ്തിട്ടും കിട്ടാത്ത പോപ്പുലാരിറ്റി ഇവര്‍ തന്നെ പറഞ്ഞ് ഉണ്ടാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലാണ് കൂടുതല്‍ ട്രോളുകള്‍ കണ്ടിട്ടുള്ളത്. ആദ്യം ഒരുപാട് പൊങ്കാലകള്‍ ഇല്ല. കാരണം എന്നെ ആര്‍ക്കും അങ്ങനെ അറിയില്ലാലോ.
ഇപ്പോള്‍ കുറച്ച് അറിഞ്ഞു തുടങ്ങിയപ്പോള്‍ അവര് തന്നെ തീരുമാനിച്ച് ഉറപ്പിച്ചു, അബാം മൂവീസ് എന്നൊരു ബാനര്‍ കണ്ടാല്‍ അതില്‍ ഷീലു എബ്രഹാമിന് വേണ്ടി നിര്‍മിച്ച സിനിമ എന്ന് അവര്‍ പറയും. നായിക ഞാനായിരിക്കും എന്നതാണ് അവര്‍ പറയുന്നത്. പിന്നെ അതിനെ ബേസ് ചെയ്തു കൊണ്ടുള്ള ട്രോളുകള്‍ വരാന്‍ തുടങ്ങി.
ഭര്‍ത്താവിന് സിനിമയല്ല താല്‍പര്യം ബിസിനസാണ്. എന്റെ താല്‍പര്യമാണ് സിനിമ. ആദ്യം ഒന്നും അഭിനയിക്കുന്നതിന് എനിക്ക് അദ്ദേഹം പൈസ തരില്ലായിരുന്നു. പിന്നെ ഞാന്‍ ചോദിച്ചു, എന്തുകൊണ്ട് എനിക്ക് മാത്രം പ്രതിഫലമില്ലെന്ന്. ഇപ്പോള്‍ എന്റെ അക്കൗണ്ടിലേക്ക് അദ്ദേഹം പൈസ ഇടാറുണ്ട്,”ഷീലു എബ്രഹാം പറഞ്ഞു.
content highlight: actress sheelu abraham about social media trolls