നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; സംഘം വീട്ടിലെത്തിയത് വിവാഹാലോചനയുമായി
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമം. സംഭവത്തില്‍ നാല് തൃശൂര്‍ സ്വദേശികളെ അറസ്റ്റു ചെയ്തു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത് ചെറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. നാലു പേരേയും റിമാന്‍ഡ് ചെയ്തു.
സംഘം വീട്ടിലെത്തിയത് വിവാഹാലോചനയുമായാണ്. പണം കൊടുത്തില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തിയായി ഷംന കാസിം പറഞ്ഞു. ജൂണ്‍ 3 നാണ് പ്രതികള്‍ വിവാഹാലോചനയെന്ന പേരില്‍ വീട്ടിലെത്തിയത്. ഇവര്‍ വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തി.
വരന്‍ എന്ന് പരിചയപ്പെടുത്തിയ ആളുമായി ഷംന ഫോണില്‍ സംസാരിച്ചിരുന്നു. ഷംനയുടെ വീട്ടിലെത്തിയത് അമ്മാവന്‍മാര്‍ എന്ന് പരിചയപ്പെടുത്തിയവരാണ്. കോഴിക്കോട്ടെ തങ്ങള്‍ കുടുംബത്തിലെ അംഗങ്ങളാണ് തങ്ങള്‍ എന്നാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി. പിന്നീട് കോഴിക്കോട് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു കുടുംബം ഇല്ലെന്ന് മനസിലായി.
ഇതോടെ കുടുംബം പൊലീസിനെ സമീപിക്കുമെന്ന് അറിയിച്ചു. എന്നാല്‍ ഒരുലക്ഷം രൂപ തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്നും കാര്യം പൊലീസിനെ അറിയിച്ചാല്‍ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തിയെന്ന് ഷംന കാസിം പറഞ്ഞു.
ഇന്നലെ രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ഷംനയുടെ പിതാവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.