പല യൂട്യൂബ് ചാനലുകളിലും നിരവധി തലക്കെട്ടുകളില്‍ തന്നെ പറ്റിയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്ന് നടി ഷംന കസിം. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ബേബി ഷവര്‍ നടത്തുന്നോ എന്നായിരുന്നു പലരുടെയും സംശയമെന്നും ഷംന പറഞ്ഞു.
ജൂണിലാണ് തന്റെ വിവാഹം കഴിഞ്ഞതെന്നും പിന്നീട് ഒക്ടോബറിലാണ് ചടങ്ങായി നടത്തിയതെന്നും താരം പറഞ്ഞു. വിവാഹത്തിന് ശേഷം തങ്ങള്‍ ലിവിങ് ടുഗെദര്‍ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. താന്‍ വളരെ സന്തോഷവതിയാണെന്നും ജീവിതം നന്നായി ആസ്വദിക്കുന്നുണ്ടെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെ ഷംന പറഞ്ഞു.
‘കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്റെ നിക്കാഹ് നടന്നത് ജൂണ്‍ 12നായിരുന്നു. വളരെ സ്വകാര്യമായ ഒരു ചടങ്ങായിട്ടാണ് അത് നടത്തിയത്. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനുശേഷം ലിവിങ് ടുഗെദറായിരുന്നു.
നിക്കാഹ് കഴിഞ്ഞ് ഒന്ന് രണ്ട് മാസത്തിന് ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂട്ടിങ് തിരക്കുകളിലായിരുന്നു. മൂന്ന് നാല് സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതുകൊണ്ട് വിവാഹം ചടങ്ങായിട്ട് നടത്തിയത് ഒക്ടോബറിലാണ്.
കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാന്‍ എന്റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ്,’ ഷംന കാസിം പറഞ്ഞു.
content highlight: actress shamna kasim about her marriage