| Sunday, 20th December 2020, 1:20 pm

പുതിയ നടിമാരോടും ചെറുപ്പക്കാരോടും ഒന്നേ പറയാനുള്ളു ഞാൻ ചെയ്ത അതേ തെറ്റുകൾ വരുത്തി വഞ്ചിക്കപ്പെടരുത്; ഷക്കീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: നടി ഷക്കീലയുടെ ബയോപിക് റിലീസിന് ഒരുങ്ങുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ റിച്ച ചദ്ദയാണ് ഷക്കീലയുടെ റോളില്‍ എത്തുന്നത്.

തന്റെ ബയോപിക് താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിര്‍മ്മിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. ചിത്രവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘എന്നെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ബയോപിക് നിര്‍മ്മിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.’ ഷക്കീല പറഞ്ഞു.

സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ്, അഭിനേതാവായ രാജീവ് പിള്ള എന്നിവരോട് ഷക്കീല നന്ദി പറഞ്ഞു. ‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്’ രാജീവ് അവതരിപ്പിച്ചതെന്നും ഷക്കീല പറഞ്ഞു.

തന്നെക്കുറിച്ച് മോശമായി ഒന്നും എഴുതാത്തതിന് മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ നടി , ‘എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്ക് ഉണ്ട്, അതിനാല്‍ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നില്ല എനിക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചിട്ടില്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ പുറകില്‍ നിന്ന് എന്നെ കുറിച്ച് സംസാരിക്കുന്നവരെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ മുഖത്ത് നോക്കി ഒന്നും പറയാന്‍ ആര്‍ക്കും ധൈര്യമില്ല എന്നും ഷക്കീല പറഞ്ഞു.

തനിക്ക് പറ്റിയപോലുള്ള തെറ്റുകള്‍ സംഭവിക്കരുതെന്നും വഞ്ചിക്കപ്പെടരുതെന്നുമാണ് ഭാവിയില്‍ സിനിമയിലേക്ക് വരുന്ന നടിമാരോടും പഠിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരോടും തനിക്ക് പറയാനുള്ളതെന്നും ഷക്കീല വ്യക്തമാക്കി. തന്റെ ആത്മകഥയിലും ഇതാണ് എഴുതിയിരിക്കുന്നതെന്നും ഷക്കീല പറഞ്ഞു.

തന്റെ ജീവിതം സിനിമയാക്കുന്നതിന് നിര്‍മ്മാതാക്കള്‍ക്ക് ക്രിയേറ്റീവ് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും ചിത്രത്തില്‍ ചിലത് സാങ്കല്‍പ്പികമായി കൂട്ടി ചേര്‍ത്തിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു.

താന്‍ സിനിമ കണ്ടു. സിനിമയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നല്‍കുന്ന ഒരു സന്ദേശം ഉണ്ടെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും ഷക്കീല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ക്രിസ്തുമസ് ദിനത്തിലാണ് ഷക്കീല റിലീസ് ചെയ്യുന്നത്. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

16ാം വയസിലാണ് ഷക്കീല തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല ഇതിനോടകം വേഷമിട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Actress Shakeela talks about her biopic and life

We use cookies to give you the best possible experience. Learn more