തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഷക്കീലയുടെ ജീവിതകഥ പറഞ്ഞ ചിത്രം ‘ഷക്കീല’, യില്‍ തന്റെ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായ ഒുപാട് സംഭവങ്ങളുണ്ടെന്ന് പ്രതികരണവുമായി ഷക്കീല. സിനിമയുടെ എത്തിക്ക്‌സിനായി വരുത്തിയ മാറ്റങ്ങളില്‍ തനിക്ക് സന്തോഷമില്ലെന്നും എന്നാല്‍ സിനിമയെടുക്കുന്നവര്‍ക്കും സമ്പാദിക്കണമല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ കുഴപ്പമില്ലെന്നും ഷക്കീല എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യഥാര്‍ത്ഥ സംഭവങ്ങളില്‍ കുറേയധികം മാറ്റം വരുത്തിയാണ് സിനിമയെടുത്തിട്ടുള്ളതെന്നും ഉദാഹരണത്തിന് തനിക്ക് സഹോദരിമാര്‍ മാത്രമേ ഉള്ളൂവെന്നാണ് സിനിമയില്‍ പറയുന്നത് എന്നാല്‍ തനിക്ക് സഹോദരന്‍മാരുണ്ടെന്നും ഷക്കീല പറഞ്ഞു.
സിനിമയില്‍ അറുപത് ശതമാനത്തോളം യഥാര്‍ത്ഥസംഭവങ്ങള്‍ തന്നെയാണെന്നും എന്നാല്‍ ബാക്കി നാല്‍പത് ശതമാനം തെറ്റായ കാര്യങ്ങളാണെന്നും ഷക്കീല പറയുന്നു.
സംവിധായകന്‍ സിനിമയെക്കുറിച്ച് തന്നോട് പറഞ്ഞപ്പോള്‍ ബയോപിക് എടുക്കുകയെന്നത് നല്ല കാര്യമല്ലേ എന്നാണ് താന്‍ ചിന്തിച്ചതെന്നും ഇവര്‍ പറയുന്നു. തന്റെ മുന്‍കാമുകന്റെ വേഷം സിനിമയില്‍ ചെയ്തത് മലയാളി നടന്‍ രാജീവ് പിള്ളയായതില്‍ സന്തോഷമുണ്ടെന്നും ഷക്കീല പറയുന്നു.
സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ എല്ലാ കാലത്തും ഉണ്ടാവുമെങ്കിലും എത്തരത്തിലുള്ള കഥാപാത്രമാണ് കിട്ടുന്നത് എന്നതാണ് പ്രധാനമെന്നും ഷക്കീല പറഞ്ഞു. അയ്യേ എന്ന് പറഞ്ഞ് പോയവരെല്ലാം തലയില്‍ ഒരു മുണ്ടിട്ട് തന്റെ സിനിമകള്‍ കണ്ടിട്ടുള്ളവരാണെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു.
ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍
റിച്ച ഛദ്ദയാണ് ഷക്കീലയായെത്തിയത്. പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
16ാം വയസിലാണ് ഷക്കീല തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല ഇതിനോടകം വേഷമിട്ടിട്ടുണ്ട്.
തെലുങ്കിലൂടെ സിനിമാ രംഗത്തെത്തിയ ഷക്കീല കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക