| Saturday, 23rd October 2021, 4:49 pm

മഞ്ജു അടുത്തു വരുമ്പോള്‍ മഹാലക്ഷ്മിയാണോ ദേവതയാണോ എന്നൊക്കെ തോന്നിപ്പോയിട്ടുണ്ട്, എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് അവരെ; സേതുലക്ഷ്മി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമ്മ വേഷങ്ങളിലൂടേയും സ്വഭാവനടിയായും മലയാളസിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് സേതുലക്ഷ്മി.

മഞ്ജു വാര്യരെ ആദ്യമായി കണ്ടതിന്റേയും ഒപ്പം അഭിനയിച്ചതിന്റേയും വിശേഷങ്ങള്‍ പറയുകയാണ് നടിയിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സേതുലക്ഷ്മി.

”എന്നെ കണ്ട ആദ്യ നിമിഷം ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. ഞാന്‍ ഇങ്ങനെ നില്‍ക്കുകയായിരുന്നു. അപ്പോഴേക്കും മഞ്ജു ഓടി വന്ന് എന്റെ കൈയ്യില്‍ പിടിച്ചിട്ട് എന്തുവാ ഇത്, എവിടെ ആയിരുന്നു ഇത്ര നേരം എന്ന് ചോദിച്ചു,” സേതുലക്ഷ്മി പറഞ്ഞു.

മഞ്ജു വാര്യര്‍ ദൈവത്തെ പോലെ ആണെന്ന് താന്‍ പറഞ്ഞതായി പ്രചരിച്ചിരുന്നെന്നും എന്നാല്‍ അങ്ങനെയല്ല പറഞ്ഞതെന്നും മഞ്ജുവിന്റെ സഹകരണം, പെരുമാറ്റം, തന്നോടുള്ള സ്‌നേഹം, ബഹുമാനം ഒക്കെ കണ്ട് മഹാലക്ഷ്മിയാണോ അതോ ദേവതയാണോ എന്ന് ചോദിച്ചു പോയതാണെന്നും താരം പറയുന്നു. എന്നാല്‍ തന്നെ മഞ്ജു എന്ന് വിളിച്ചാല്‍ മതിയെന്ന് മഞ്ജു വാര്യര്‍ പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയാണ് മഞ്ജു വാര്യരെന്നും അവര്‍ സിനിമയിലേയ്ക്ക് തിരിച്ചു വന്നതിലും ഒപ്പം അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’വില്‍ മാധവിയമ്മ എന്ന ഒരു ശക്തമായ കഥാപാത്രത്തെ സേതുലക്ഷ്മി അവതരിപ്പിച്ചിരുന്നു.

ആന്‍മരിയ കലിപ്പിലാണ്, ആട് 2, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മറിയം വന്ന് വിളക്കൂതി തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സേതുലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Sethulakshmi talking about Manju Warrier

We use cookies to give you the best possible experience. Learn more