|

നടി ശരണ്യ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന നടി ശരണ്യ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

നിരവധി സീരിയലുകളിലും സിനിമകളിലും ശരണ്യ അഭിനയിച്ചിരുന്നു. ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്ന ശരണ്യ ചികിത്സക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

രോഗം ബാധിച്ചതിനെ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്കും ശരണ്യ വിധേയയായിരുന്നു. അടുത്തകാലത്തായി ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ശരണ്യ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് എത്തിയിരുന്നു.

എന്നാല്‍ പിന്നീട് വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലാവുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Saranya passes away after a long battle with cancer

Latest Stories