| Sunday, 6th September 2015, 2:20 pm

ചലച്ചിത്രതാരം ശരണ്യമോഹന്‍ വിവാഹിതയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ശരണ്യമോഹന്‍ വിവാഹിതയായി. ആലപ്പുഴ കൊറ്റം കുളങ്ങര ദേവീ ക്ഷേത്ത്രതില്‍ വെച്ചായിരുന്നു വിവാഹം. തിരുവനന്തപുരം സ്വദേശിയായ ഡോ. അരവിന്ദ് കൃഷ്ണയാണ് വരന്‍.

സര്‍ക്കാര്‍ ദന്ത കോളേജിലെ അധ്യാപകനാണ് അരവിന്ദ്. അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ ബാലതാരമായെത്തിയ ശരണ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി 30 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
തമിഴിലെ പ്രമുഖ നായകന്മാര്‍ക്കൊപ്പം സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ച ശരണ്യ നായക സഹോദരി വേഷങ്ങളിലൂടെയാണ് പ്രേക്ഷക ഹൃദയത്തിലിടം നേടിയിട്ടുള്ളത്. നായികയായും ശരണ്യ വേഷമിട്ടിട്ടുണ്ട്.

ആലപ്പുഴ സ്വദേശിയായ ശരണ്യ മോഹന്‍, കലാമണ്ഡലം ദേവി എന്നിവരുടെ മൂത്ത മകളാണ്. സിദ്ധിഖ്,കെപിഎസി ലളിത,സരയു,വിജി തമ്പി,തുടങ്ങി ചലചിത്ര രംഗത്തെ പ്രമുഖരും രാഷട്രീയ നേതാക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more