വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റുള്ളവര്‍ പറയുന്ന അഭിപ്രായങ്ങള്‍ കാര്യമാക്കാറില്ലെന്ന് നടി സാറാ അലി ഖാന്‍. മറ്റുള്ളവര്‍ പറയുന്നത് കേട്ട് സ്വയം വിലയിരുത്താറില്ലെന്നും അവനവന്റെ ബോധ്യങ്ങളാണ് മുന്നോട്ട് പോവാനുള്ള നല്ല വഴിയെന്നും സാറ പറഞ്ഞു. വോഗിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാറയുടെ പരാമര്‍ശങ്ങള്‍.
‘മറ്റുള്ളവര്‍ എന്നെ പറ്റി പറയുന്ന അഭിപ്രായങ്ങള്‍ കേട്ട് ഒരിക്കലും അസ്വസ്ഥയായിട്ടില്ല. ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ ഇന്നും റഷ്യന്‍ ചരിത്രം പഠിക്കാന്‍ കൊളംബിയയിലേക്ക് പോയ പെണ്‍കുട്ടിയാണ്. ഞാന്‍ എന്താണെന്നുള്ള എന്റെ ബോധ്യവും മറ്റുള്ളവര്‍ പറയുന്നത് കേട്ട് സ്വയം വിലയിരുത്താതിരിക്കുന്നതുമാണ് മുന്നോട്ട് പോവാനുള്ള വഴി.
ജോലിയെ പറ്റി വരുന്ന ഏത് വിമര്‍ശനവും സ്വാഗതം ചെയ്യുന്നു. ഞാന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവര്‍ക്ക് ഞാന്‍ ചെയ്തത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് എങ്ങനെ നന്നാക്കാം എന്ന് പരിശോധിക്കണം.
എന്നാല്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞാല്‍, അതെന്റെ മതപരമായ വിശ്വാസമായിക്കോട്ടെ, എന്റെ വസ്ത്ര ധാരണമായിക്കൊള്ളട്ടെ, എയര്‍പോര്‍ട്ടില്‍ മുടി എങ്ങനെ ഇരിക്കുന്നതാവട്ടെ, അത് ഞാന്‍ കാര്യമാക്കില്ല,’ സാറ പറഞ്ഞു.
സാരാ ഹത്‌കെ സാരാ ബച്ച്‌കെ ആണ് ഒടുവില്‍ പുറത്തുവന്ന സാറായുടെ ചിത്രം. ലക്ഷ്മണ്‍ ഉത്തേക്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്കി കൗശലാണ് നായകനായത്. ഇനാമുല്‍ഹഖ്, രാകേഷ് ബേദി, നീരജ് സൂദ്, സൃഷ്ടി ഗാംഗുലി റിന്ദാനി, ഷരീബ് ഹാഷ്മി, സുസ്മിത എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Actress Sara Ali Khan says she doesn’t care about other people’s opinions on personal matters