നഗ്നതാ പ്രദര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ തന്റെ കുട്ടിക്കാലത്തെ ചിത്രം ഡിലീറ്റ് ചെയ്ത ഇന്‍സ്റ്റഗ്രാമിന് കിടിലന്‍ മറുപടി നല്‍കി നടി സനുഷ. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് സനുഷ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
വളരെ ചെറിയ കുട്ടിയായ സനുഷയെ തോളിലേറ്റിയാണ് മമ്മൂട്ടി നില്‍ക്കുന്നത്. ഒറ്റമുണ്ട് മാത്രമുടുത്താണ് സനുഷ ചിത്രത്തിലുള്ളത്. ഇതില്‍ നെഞ്ചില്‍ രണ്ട് പൂക്കള്‍ എഡിറ്റ് ചെയ്ത് വെച്ചാണ് സനുഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ഒറിജിനല്‍ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ ഇന്‍സ്റ്റഗ്രാം അത് റിമൂവ് ചെയ്തിരുന്നു എന്നാണ് ചിത്രത്തിന് കൊടുത്തിട്ടുള്ള ക്യാപ്ഷനിലും ഹാഷ്ടാഗിലും നിന്ന് മനസ്സിലാകുന്നത്.
‘എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ്… ഇതൊരു കോംപറ്റീഷന്‍ ആക്കാനാണെങ്കില്‍ അങ്ങനെ,’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
തളരരുത് രാമന്‍കുട്ടി, എന്നോടാ കളി, patience is key, no matter what it takes, I don’t mind, do you എന്നിങ്ങനെ നിരവധി ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
View this post on Instagram
സനുഷ ഇന്‍സ്റ്റഗ്രാമിന് കൊടുത്ത മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റില്‍ പിന്തുണയുമായെത്തിയത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സ്ത്രീകളുടെ മാറിടത്തിന് മാത്രം നഗ്നതയുടെ നിബന്ധന വെക്കുന്നതും പുരുഷന്മാരുടെ മേല്‍വസ്ത്രം ധരിക്കാത്ത ചിത്രങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമാക്കാത്തതും നേരെത്തെയും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Sanusha shares a picture with Mammootty against instagram’s nudity policy