|

'എനിക്ക് ലേഡി സൂപ്പര്‍ സ്റ്റാറാകണം; നല്ല നടിയായി അറിയപ്പെടുകയും വേണം': സാനിയ ഇയ്യപ്പന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന താരമാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ സിനിമയിലൂടെ സിനിമാ ലോകത്ത് ചുവടുറപ്പിച്ച സാനിയയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ശ്രദ്ധേയമായ ഒരു വേഷം തന്നെയാണ് സാനിയ ചെയ്തത്. മുന്നോട്ടും സിനിമാ തന്നെയാണ് തന്റെ ലക്ഷ്യമെന്ന് പറയുകയാണ് സാനിയ. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ്സുതുറന്നത്.

‘ എനിക്ക് 19 വയസ് എത്തിയതേയുള്ളു. സിനിമയില്‍ ഞാന്‍ എന്റെ ഭാവി കാണുന്നു. എന്നും സിനിമയില്‍ നില്‍ക്കാനാണ് ആഗ്രഹം. ആ ലക്ഷ്യത്തോടെയാണ് വന്നത്.

എനിക്ക് ലേഡി സൂപ്പര്‍ സ്റ്റാറാകണം. ഒപ്പം നല്ല നടിയായി അറിയപ്പെടുകയും വേണം. ഇതുവരെ ചെയ്ത സിനിമകള്‍, തീരുമാനങ്ങള്‍ എല്ലാം ശരിയാണെന്നും സുരക്ഷിതമായാണ് മുന്നോട്ട് പോകുന്നതെന്നും കരുതുന്നു.

വലിയ സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നു. വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നു. എല്ലാം ഭാഗ്യമായാണ് കാണുന്നത്. ഒരുപക്ഷെ സാവധാനമാണെങ്കിലും ഈ യാത്ര ഏറെ ആസ്വദിക്കുന്നു. വളരെ ശ്രദ്ധിച്ചാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. കരിയറില്‍ മാത്രം ശ്രദ്ധിച്ചാണ് പോകുന്നത്,’ സാനിയ പറഞ്ഞു.

ലൂസിഫറി’ല്‍ സാനിയ ചെയ്ത മഞ്ജു വാര്യരുടെ മകളുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രത്തില്‍ അതിഗംഭീരപ്രകടനമാണ് താരം നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Actress Saniya Iyyappan Says About Her Film Career