Entertainment news
എന്നെ ഫോളോ ചെയ്യുന്നവര്‍ എന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരാണെന്ന് വിശ്വസിക്കുന്നില്ല: സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 24, 10:52 am
Friday, 24th March 2023, 4:22 pm

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ബോക്‌സ് ഓഫീസില്‍ ഒരു സിനിമ വിജയിക്കാന്‍ കാരണമാകുന്നില്ലെന്ന് നടി സാനിയ ഇയ്യപ്പന്‍. തനിക്ക് ഒരുപാട് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ ഫോളോ ചെയ്യുന്ന എല്ലാവരും സിനിമ ഇറങ്ങുമ്പോള്‍ കാണാന്‍ പോകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ തന്നെ ഫോളോ ചെയ്യുന്നതില്‍ പകുതി പേരും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നവരാണെന്നും എല്ലാവരും തന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരാണെന്ന് കരുതുന്നില്ലെന്നും സാനിയ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സും സിനിമ ഇന്‍ഡസ്ട്രിയും രണ്ടും രണ്ടാണ്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം നോക്കുകയാണെങ്കില്‍ എനിക്ക് ഇന്ന് എത്രമാത്രം സിനിമ കിട്ടേണ്ടതാണ്.

സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സും നമ്മുടെ ബോക്‌സ് ഓഫീസ് കളക്ഷനും തമ്മില്‍ കണക്ഷനില്ല. ഇന്‍സ്റ്റഗ്രാം വേറെ തന്നെയൊരു പ്ലാറ്റ്‌ഫോമാണ്. അതില്‍ തന്നെ എന്നെ ഫോളോ ചെയ്യുന്ന എല്ലാവരും എന്റെ നല്ലത് കാണാനായി ആഗ്രഹിക്കുന്നവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

പകുതിയും നെഗറ്റീവ് ആയിട്ടുള്ള ആളുകളാണ്. ഓണ്‍ലൈന്‍ മീഡിയയിലൂടെ എങ്ങനെയൊക്കെ മെന്റലി ടോര്‍ച്ചര്‍ ചെയ്യാം. അവര്‍ നമ്മളെ പലപ്പോഴും മാനസികമായി തളര്‍ത്താറാണ് പതിവ്. ഫോളോവേഴ്‌സിന്റെ എണ്ണം ഒരിക്കലും തിയേറ്ററില്‍ ഹെല്‍പ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.

പക്ഷെ ഒരു വ്യത്യസ്തമായ ബിസിനസാണ് സോഷ്യല്‍ മീഡിയ. കൊവിഡ് സമയത്ത് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഇല്ലായിരുന്നെങ്കില്‍ എങ്ങനെ സര്‍വൈവ് ചെയ്യുമായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഒരുപാട് കൊളോബ്രേഷന്‌സ് വന്നിരുന്നു. പൈസയുണ്ടാക്കാന്‍ പറ്റിയ ഒരു പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,” സാനിയ പറഞ്ഞു.

content highlight: actress saniya iyyappan about social media followers