Malayalam Cinema
ഷോര്‍ട്ട്‌സ് ഇട്ട എന്നെ മുംബൈ ബസില്‍ കയറ്റിവിടണമെന്ന് കമന്റിട്ടവനെതിരെ കേസ് കൊടുത്തു, ആളെ കണ്ട് ഞെട്ടിപ്പോയി; സാനിയ ഇയ്യപ്പന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 25, 06:11 am
Thursday, 25th March 2021, 11:41 am

കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രം വാങ്ങി ധരിക്കുന്നതില്‍ തന്റെ കുടുംബത്തിലുള്ളവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് നടി സാനിയ ഇയ്യപ്പന്‍. ആത്മവിശ്വാസം ഉള്ള ഒരാളെ മോശം കമന്റുകളൊന്നും ബാധിക്കില്ലെന്നും സാനിയ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഷോര്‍ട്ട്‌സ് ഇട്ടതിന്റെ പേരില്‍ തന്നെ മുംബൈ ബസ്സില്‍ കയറ്റി വിടണം എന്നുപറഞ്ഞ കമന്റ് അല്‍പ്പം കടന്നുപോയതിനാല്‍ മാത്രമാണ് അന്ന് കേസ് കൊടുക്കേണ്ടി വന്നതെന്നും സാനിയ പറയുന്നു.

‘സ്റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ എനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് എനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്‌നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല. ആത്മവിശ്വാസം ഉള്ള ഒരാളെ ഇത്തരം കമന്റുകള്‍ ബാധിക്കില്ല എന്ന് കമന്റുകള്‍ ഇടുന്നവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നു.

ഷോര്‍ട്‌സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നുപോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്’, സാനിയ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actress Saniya Iyyappan About Social Media Comment Against Her Dressing