ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറച്ച താരമാണ് സാനിയ ഇയ്യപ്പന്‍. കുറഞ്ഞ കാലം കൊണ്ട് തന്നെ മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ സാനിയയ്ക്കായി.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൃഷ്ണന്‍കുട്ടി പണി തുടങ്ങിയെന്ന ചിത്രത്തിലെ ബിയാട്രിസ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കാനും സാനിയക്ക് സാധിച്ചു.
ആ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് തനിക്ക് തോന്നിയിരുന്നെന്നും താന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഒരുപാട് വ്യത്യസ്തയായിരുന്നു ബിയാട്രിസെന്നും സാനിയ ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഒരുപാട് വ്യത്യസ്തയാണ് ബിയാട്രിസ്. കഥ കേള്‍ക്കുമ്പോള്‍ തന്നെ തോന്നി ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന്. മുന്‍പ് ചെയ്ത സിനിമയിലെപ്പോലെയല്ലെന്നും വേറിട്ട ആളാണെന്നും അഭിനയം ഇഷ്ടപ്പെട്ടെന്നും കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം.
ആദ്യമായി ഫൈറ്റ് ചെയ്തു. ഷൂട്ടിനിടെ പരിക്കേറ്റെങ്കിലും ആസ്വദിച്ചാണ് ഫൈറ്റ് സീന്‍ അഭിനയിച്ചത്. ഏറെ കഠിനാദ്ധ്വാനം വേണ്ടി വന്നു. ലോക്ഡൗണ്‍ സമയത്താണ് കഥ കേള്‍ക്കുന്നതും ഷൂട്ട് നടക്കുന്നതും. മുപ്പത് ദിവസം തുടര്‍ച്ചയായ ഷൂട്ട്. ആരും കൊവിഡ് പോസിറ്റീവായില്ല.
ഒ.ടി.ടി. റിലീസായതിനാല്‍ അധികം ആളുകളില്‍ എത്താതെ പോയതില്‍ വിഷമമുണ്ട്. സിനിമ കണ്ട് ഇപ്പോഴും മെസേജ് അയയ്ക്കുന്നവരുണ്ട്. നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. വളരെ കുറച്ച് താരങ്ങള്‍. എല്ലാവരുടേയും സഹകരണം ലഭിച്ചു. കഥാപാത്രം കരിയറില്‍ വരുത്തിയ മാറ്റം എന്താണെന്നറിയില്ല. ഒരുപക്ഷേ ബിയാട്രിസിന് ഒപ്പമോ അതിന് മുകളിലോ നില്ക്കുന്ന കഥാപാത്രം ധൈര്യപൂര്‍വം തരാന്‍ സംവിധായകര്‍ക്ക് ഇനി തോന്നിയേക്കാം’, സാനിയ പറഞ്ഞു.
കരിയറില്‍ മാത്രം ശ്രദ്ധിച്ചാണ് താന്‍ ഇപ്പോള്‍ മുന്നോട്ടു പോകുന്നതെന്നും വളരെ ശ്രദ്ധിച്ചാണ് ഓരോ സിനിമകളും തിരഞ്ഞെടുക്കുന്നതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.