കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തിന് ശേഷം ആളുകള്‍ക്ക് തന്നോടുള്ള പ്രതികരണത്തെക്കുറിച്ച് പറയുകയാണ് നടി സാനിയ ഇയ്യപ്പന്‍. ശരീരത്തില്‍ മോശമായി സ്പര്‍ശിച്ച വ്യക്കിയുടെ മുഖത്ത് സാനിയ അടിച്ചിരുന്നു.
വീഡിയോ കണ്ട പകുതി ആളുകളും പറയുന്നത് താന്‍ തെറ്റായ വ്യക്തിയെയാണ് അടിച്ചതെന്നാണെന്നും ആ വ്യക്തിയെ അടിച്ചപ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നെന്നും സാനിയ പറഞ്ഞു.
സാനിയ ധരിക്കുന്ന വസ്ത്രത്തിന്റെ പ്രശ്‌നമാണെന്നും ഗ്രേസിന് നേരിടേണ്ടി വന്നത് വിഷമം ഉണ്ടാക്കിയെന്നുമാണ് ചിലര്‍ പറഞ്ഞതെന്നും സാനിയ പറഞ്ഞു.
ഇപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കാന്‍ തനിക്ക് ഭയമാണെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഹൈലൈറ്റ് മാളില്‍ വെച്ച് ഉണ്ടായ അനുഭവത്തിന് ആ രീതിയില്‍ തന്നെയാണ് പ്രതികരിക്കുക. ആ പ്രശ്‌നത്തില്‍ നിന്നും രണ്ട് കാര്യങ്ങള്‍ എനിക്ക് പഠിക്കാന്‍ പറ്റി. ഒന്ന് വിക്ടിം ഷേം ചെയ്യരുത്. നമ്മുടെ സമൂഹം പക്ഷെ അതാണ് ചെയ്യുന്നത്.
ആ വീഡിയോ കണ്ട പാതി ആളുകളും പറയുന്നത് ഞാന്‍ തെറ്റായ ആളിനെയാണ് അടിച്ചിരിക്കുന്നതെന്നാണ്. അവരോട് എനിക്ക് ചോദിക്കാനുള്ളത്, നിങ്ങള്‍ അവിടെ ഉണ്ടായിരുന്നോ എന്നാണ്.
സ്വാഭാവികമായും ഒരാളെ നമ്മള്‍ അടിച്ചാല്‍ എന്തിനാണ് അടിച്ചതെന്ന് അയാള്‍ ചോദിക്കും. പക്ഷെ ആ വ്യക്തി ഞാന്‍ അടിച്ചപ്പോള്‍ ചിരിക്കുകയാണ് ചെയ്തത്. ഞാന്‍ ചെയ്യേണ്ടത് ചെയ്തു എന്നാണ് വിചാരിക്കുന്നത്.
ഞാന്‍ അടിച്ചിട്ടും പൊലീസിന് അയാളെ പിടിക്കാന്‍ പറ്റിയിട്ടില്ല. കേസ് എനിക്ക് ഇടക്ക് വെച്ച് നിര്‍ത്തേണ്ടതായിട്ട് വന്നു. കാരണം കേസ് നടക്കുന്നത് കോഴിക്കോടാണ്. എനിക്ക് അവിടേക്ക് ട്രോവല്‍ ചെയ്യേണ്ടി വന്നു.
സാനിയക്ക് ഇത് വേണമായിരുന്നു. ഗ്രേസിന് കിട്ടിയതാണ് വിഷമം ആയത്, എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. സാനിയയുടെ ഡ്രസ്സിങ്ങിന് കിട്ടിയ മറുപടിയാണിത് എന്നാണ് അവര്‍ പറയുന്നത്. എന്ത് മറുപടിയാണ് ഇത്തരക്കാര്‍ക്ക് കൊടുക്കുക. ഞാന്‍ അന്ന് ചെറിയ ഡ്രസ്സ് ഇട്ടതുകൊണ്ടാണെങ്കില്‍ ഗ്രേസ് മുഴുവന്‍ കവര്‍ ചെയ്ത വസ്ത്രമാണ് ധരിച്ചത്.
ഇപ്പോള്‍ എവിടെ പോയാലും ഒന്നര അടി ദൂരത്തിലെ ആളുകളുടെ അടുത്ത് നില്‍ക്കുകയുള്ളൂ. കൊച്ചിയില്‍ അതിന് ശേഷം ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ ആളുകള്‍ എന്റെ അടുത്ത് നിന്ന് നല്ല ദൂരത്തിലാണ് നിന്നത്. എന്നെ കാണുമ്പോള്‍ ഇപ്പോള്‍ പലര്‍ക്കും പേടിയാണ്. ചില അമ്മമാരൊക്കെ അടുത്ത് വന്ന് അന്ന് പ്രതികരിച്ചതിനെക്കുറിച്ച് പറയാറുണ്ട്. അവന് അങ്ങനെ തന്നെ കൊടുത്തത് നന്നായി എന്നാണ് അവരുടെയെല്ലാം അഭിപ്രായം.
പക്ഷെ ആ ട്രോമ ഇപ്പോഴും മാറിയിട്ടില്ല. ആള്‍ക്കൂട്ടത്തില്‍ പോവാനുള്ള പേടി വലുതാണ്. ആ സിറ്റുവേഷന്‍ ആര്‍ക്കും മനസിലാവില്ല,” സാനിയ ഇയ്യപ്പന്‍ പറഞ്ഞു.
content highlight: actress saniya iyyappan about her bad experience