പ്രീസ്റ്റ് സിനിമയുടെ വിജയാഘോഷത്തിലാണ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും. ചിത്രത്തില്‍ ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് നടി സാനിയ ഇയ്യപ്പന്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ ലൂസിഫറിന് ശേഷം മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്യാന്‍ പറ്റിയതിന്റെ ത്രില്ലിലായിരുന്നു താനെന്നും മമ്മൂക്കയാണ് നായകനെന്ന് സംവിധായകന്‍ ജോഫിന്‍ പറഞ്ഞപ്പോള്‍ തന്നെ താന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നെന്നും സാനിയ പറയുന്നു.
എന്നാല്‍ സിനിമയിലെ തന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വളരെയധികം ടെന്‍ഷനിലായിരുന്നു താനെന്നും പേടിച്ചിട്ട് ഡയലോഗ് പോലും പറയാന്‍ പറ്റാത്ത അവസ്ഥ വന്നെന്നും താരം പറയുന്നു. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട ആ വെല്ലുവിളിയെ കുറിച്ചും മമ്മൂക്ക വരെ ഒടുവില്‍ ഡയലോഗ് പഠിപ്പിക്കാന്‍ എത്തിയതിനെ കുറിച്ചും സാനിയ മനസുതുറന്നത്.
‘ ചിത്രത്തില്‍ വളരെ ചെറിയ റോളാണെങ്കിലും കഥാപാത്രത്തിന് നല്ലൊരു സ്‌പേസ് ഉണ്ട്. സംവിധായകന്‍ ജോഫിന്‍ സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ വളരെ എക്‌സൈറ്റഡ് ആയിരുന്നു. മമ്മൂക്കയ്‌ക്കൊപ്പമാണെന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. ചിത്രത്തില്‍ മഞ്ജു ചേച്ചിയുമായി കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ മമ്മൂക്കയുമായി ആദ്യത്തെ ദിവസം ഞാന്‍ ഡയലോഗ് പറയുമ്പോള്‍ ക്ഷ, ജ്ഞ, ഠ വരച്ചു. എനിക്കറിയില്ല എന്താണ് സംഭവിച്ചതെന്ന്. ഞാന്‍ നേരത്തെ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ബാല്യകാലസഖിയില്‍. പക്ഷേ അന്നൊന്നും പ്രശ്‌നം ഉണ്ടായിരുന്നില്ല. എന്താണെന്ന് അറിയില്ല, എനിക്ക് ഒന്നും വരുന്നില്ല. ജോഫിന്‍ ചേട്ടനോട് ചോദിച്ചാല്‍ അറിയാം, ഞാന്‍ ഒരുമാതിരി വിറച്ചിട്ടൊക്കെയാണ് ഡയലോഗ് പറഞ്ഞുകൊണ്ടിരുന്നത്. അതുകൊണ്ട് ആ സീന്‍ മൊത്തം റീടേക്ക് പോയിരുന്നു.
ഫുള്‍ സീന്‍ തന്നെ അടുത്ത ദിവസം റീഷൂട്ട് ചെയ്യേണ്ടി വന്നു. ഞാന്‍ കാരണമാണോ അല്ലെങ്കില്‍ എന്തെങ്കിലും ടെക്‌നിക്കല്‍ പ്രോബ്ലമാണോ എന്ന് നാണക്കേടുകൊണ്ട് ഞാന്‍ ചോദിച്ചിരുന്നില്ല. ടെക്‌നിക്കല്‍ പ്രോബ്ലമാണെന്ന് കേട്ടപ്പോള്‍ പിന്നെ കുറച്ചു സമാധാനമായി. എന്താണെന്ന് അറിയില്ല ഞാന്‍ ഇത്രയും ടെന്‍ഷന്‍ അടിച്ച മറ്റൊരു അവസരം ഉണ്ടായിട്ടില്ല.
ഡയലോഗ് എനിക്ക് പറയാന്‍ പറ്റുന്നില്ല. പിന്നെ ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്ക എനിക്ക് ഡയലോഗ് പഠിപ്പിച്ചു തരുന്നു. എന്നിട്ട് ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ്, ആരാണ് അത് ആരാണ് ഇത് എന്നൊക്കെ. അപ്പോള്‍ എനിക്ക് വീണ്ടും തെറ്റിപ്പോകും.
സീനിയര്‍ താരങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ശരിക്കും ടെന്‍ഷന്റെ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവരില്‍ നിന്ന് കുറേക്കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നുണ്ട്. ഓരോ തവണയും സീനിയര്‍ താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മുടെ ആക്ടിങ് ഇംപ്രൂവ് ആവുന്നുണ്ട് എന്ന് പേഴ്‌സണലി തോന്നിയിട്ടുണ്ട്. കുറേ കാര്യങ്ങള്‍ അവരില്‍ നിന്നും പഠിക്കാന്‍ സാധിച്ചിട്ടുമുണ്ട്,’ സാനിയ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Saniya Iyappan About Priest Shooting Set