കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തില്‍ ബിയാട്രിസ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് സാനിയ ഇയ്യപ്പന്‍.
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോള്‍ തന്നെ വളരെ എക്‌സൈറ്റഡ് ആയിരുന്നെന്നും ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളൊക്കെ തന്നെ ആകര്‍ഷിച്ചിരുന്നെന്നും സാനിയ പറയുന്നു. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളില്‍ ഡ്യൂപ്പിനെ വെക്കാന്‍ പലരും പറഞ്ഞിരുന്നെന്നും എന്നാല്‍ തനിക്ക് തന്നെ അത് ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നെന്നും സാനിയ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചിത്രത്തില്‍ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ചില അപകടങ്ങളൊക്കെ പറ്റിയിരുന്നു. യഥാര്‍ത്ഥത്തില്‍ സ്ട്രഗിള്‍ ചെയ്ത് അഭിനയിച്ച ഒരു സിനിമയാണ് കൃഷ്ണന്‍ കുട്ടി പണി തുടങ്ങി. അത്യാവശ്യം പണിയെടുത്തിട്ടുണ്ട് കേട്ടോ. എന്നുവെച്ച് കളയില്‍ ടൊവിനോ ചേട്ടന്‍ ചെയ്തപോലെയൊന്നും ഇല്ലെങ്കിലും അതിന്റെയൊക്കെ ചെറിയൊരു ലെവലായിരുന്നു തന്നെ സംബന്ധിച്ച് ചിത്രമെന്നും സാനിയ പറയുന്നു.
‘എന്നെ സംബന്ധിച്ച് ഞാന്‍ കുറച്ച് എഫേര്‍ട്ട് എടുത്ത് ചെയ്ത ചിത്രം തന്നെയാണ് ഇത്. കൃഷ്ണന്‍ കുട്ടി തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആയിരുന്നെങ്കില്‍ നന്നായേനെ എന്ന് പലരും പറഞ്ഞു. പിന്നെ ഒ.ടി.ടി ആയതുകൊണ്ട് കൂടുതല്‍ റീച്ച് കിട്ടിയിട്ടുണ്ട്. ചിത്രത്തില്‍ ബിയാട്രിസ് എന്ന ക്യാരക്ടര്‍ വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ രീതിയിലെങ്കിലും കഥാപാത്രം പാളിപ്പോയാല്‍ അത് ആ മുഴുവന്‍ സിനിമയേയും ബാധിക്കും. അതുകൊണ്ട് തന്നെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.
ഫൈറ്റ് രംഗങ്ങളില്‍ ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് സംവിധായകന്‍ സൂരജ് പറഞ്ഞിരുന്നു. നായക കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു ചേട്ടന്‍ എന്റെയടുത്ത് വന്നിട്ട് മോളേ, നീ ഡ്യൂപ്പിനെ വെച്ചോ എന്നൊക്കെ പറഞ്ഞു. പക്ഷേ ഞാന്‍ അതിന് തയ്യാറായില്ല. എനിക്ക് ഇതൊക്കെ ചെയ്യാന്‍ കഴിയുമെന്നും ഞാന്‍ ഒരു ഡാന്‍സര്‍ കൂടിയാണെന്നുമൊക്കെ പറഞ്ഞു.
എന്നാല്‍ പിറ്റേ ദിവസം തന്നെ പണി കിട്ടി. കൈ ഫ്രാക്ചര്‍ ആയി. ഇടികൊണ്ട് ചുണ്ട് തൂങ്ങി. നല്ല ഇടി തന്നെ കിട്ടി. ആശുപത്രിയില്‍ പോയപ്പോള്‍ നഴ്‌സ് ചോദിച്ചു കുറച്ചുമുന്‍പെ നിങ്ങളുടെ സെറ്റില്‍ ആര്‍ക്കോ എന്തോ പറ്റിയെന്ന് പറഞ്ഞ് കൊണ്ടുവന്നല്ലോ അവിടെ എന്താണ് നടക്കുന്നതെന്ന്. എന്നെ സംബന്ധിച്ച് നല്ലൊരു അനുഭവമായിരുന്നു ചിത്രം. എന്റെ ആദ്യത്തെ ഫൈറ്റ് സീന്‍ എക്‌സ്പീരിയന്‍സായിരുന്നു ഇത്, സാനിയ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക