മലയാളി പ്രേക്ഷകര്‍ ഇന്നും മനസില്‍ സൂക്ഷിച്ചു വെക്കുന്ന ചുരുക്കം ചില അഭിനേതാക്കളുണ്ട്. അതിലൊരാളാണ് മലയാളികളുടെ സ്വന്തം സംയുക്ത വര്‍മ. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം പൊതു വേദികളില്‍ സജീവമാവുകയാണിപ്പോള്‍.
സംയുക്തയുടെ ആദ്യ സിനിമ 1999ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ പിറന്ന’ വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ ആയിരുന്നു. സ്വയംപര്യാപ്തയായ, ശക്തയായ ഭാവന എന്ന കഥാപാത്രമായാണ് സംയുക്ത ചിത്രത്തില്‍ എത്തിയത്.
എന്നാല്‍ അതിനു മുന്‍പേ സംയുക്ത വെള്ളിത്തിരയില്‍ എത്തിയിരുന്നു എന്നുള്ളത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. കൗമുദിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ ആദ്യ സിനിമാ അനുഭവത്തേക്കുറിച്ച് സംയുക്ത പറയുന്നത്.
1992ല്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘സര്‍ഗം’ ആണ് സംയുക്ത അഭിനയിച്ച ആദ്യ ചിത്രം. ഷൂട്ടിംഗ് കാണാന്‍ പോയ തന്നെ ചിത്രത്തില്‍ അഭിനയിപ്പിച്ച രംഗം ഓര്‍ത്തെടുക്കുകയാണ് സംയുക്ത.
‘സര്‍ഗത്തില്‍ എന്റെ ചെറിയമ്മ ഊര്‍മ്മിള ഉണ്ണി അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ചെറിയമ്മയോടൊപ്പം ഷൂട്ടിംഗ് കാണാന്‍ പോയതാണ്. നന്ദിനി എന്ന രണ്ടാം നായികയുടെ കുട്ടിക്കാലെ അവതരിപ്പിക്കാന്‍ ഒരു കുട്ടിയെ വേണമായിരുന്നു.
അങ്ങനെയാണ് ഞാനതില്‍ അഭിനയിക്കുന്നത്. ഹരിഹരന്‍ സാര്‍ എപ്പോഴും പറയാറുണ്ട്. ‘ നീ ആദ്യം അഭിനയിച്ചത് എന്റെ സിനിമയിലാണെന്ന്’. പക്ഷേ ആളുകള്‍ തിരിച്ചറിഞ്ഞത് ഭാവന എന്ന കഥാപാത്രത്തെയാണ്.’, സംയുക്ത പറഞ്ഞു.
ഭര്‍ത്താവ് ബിജു മേനോനും മകന്‍ ദക്ഷിനുമൊപ്പം വീട്ടു കാര്യങ്ങളും യോഗ ക്ലാസുമൊക്കെയായി തിരക്കിലാണ് ഇപ്പോള്‍ സംയുക്ത. അടുത്തിടെ ഊര്‍മിള ഉണ്ണിയുടെ മകളുടെ വിവാഹത്തിന് സംയുക്ത എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Samyuktha Varma About Her First Movie