ബന്ധത്തില്‍ തുല്യമായ പങ്കാളിത്തമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് നടി സംയുക്ത. പാര്‍ട്ണറായി വരുന്നയാളെ നന്നാക്കുക എന്നത് ഒരു ബന്ധത്തിന്റെ ലക്ഷ്യമായി കാണാനാവില്ലെന്നും സംയുക്ത പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
തന്റെ ജീവിതത്തിലെ രണ്ട് റിലേഷന്‍ഷിപ്പുകളെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പ്രണയത്തെ കുറിച്ചുള്ള ഇത്തരമൊരു കാഴ്ചപ്പാടിലേക്ക് എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്ന് സംയുക്ത വ്യക്തമാക്കിയത്. വളരെ ടോക്സിക്കായിരുന്ന രണ്ടാമത്തെ റിലേഷന്‍ഷിപ്പിന് ശേഷമാണ് ഒരു ബന്ധത്തില്‍ നിന്നും എന്താണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കൃത്യമായി മനസിലായതെന്നും അവര്‍ പറഞ്ഞു.
‘രണ്ടാമത്തെ റിലേഷന്‍ഷിപ്പ് വളരെ ടോക്‌സിക്കായിരുന്നു. ഞാന്‍ മറ്റേയാളെ കുറ്റം പറയുകയല്ല. കാരണം ഒരു റിലേഷന്‍ഷിപ്പ് വര്‍ക്ക് ആകണമെങ്കില്‍ രണ്ട് പേര്‍ തമ്മില്‍ മാച്ചാകണം. അതാകുന്നില്ലെന്ന് വെച്ച് അതിലുള്ള ഒരാള്‍ മോശക്കാരനാകുന്നില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
അന്ന് റിലേഷനിലുണ്ടായിരുന്ന വ്യക്തിയെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇവിടെ തെറ്റും ശരിയുമില്ല. ചില കാര്യങ്ങള്‍ ചിലര്‍ക്ക് വര്‍ക്കാകില്ല അത്രയേ ഉള്ളു.
എനിക്ക് ആ വ്യക്തിയോട് ഒരുപാട് നന്ദിയുണ്ട്. കാരണം എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് ബോധ്യമായത് ആ റിലേഷനിലൂടെയാണ്. ഒരു റിലേഷന്‍ഷിപ്പ് കൊണ്ട് എന്തായിരിക്കണമെന്ന് എനിക്ക് മനസിലായതും അവിടെ നിന്ന് തന്നെയാണ്. എന്റെ വിലയും മൂല്യവും മനസിലായി.
ഒരാളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് അമ്മയെ പോലെ തെറ്റുകള്‍ തിരുത്തി നന്നാക്കിയെടുക്കാനൊന്നും ഞാന്‍ അവെയ്ലബിളാകില്ല. ഒരു ഈക്വല്‍ പാര്‍ട്ണര്‍ഷിപ്പിന് മാത്രമേ എന്നെ കിട്ടുകയുള്ളു,’ സംയുക്ത മേനോന്‍ പറഞ്ഞു.
content highlight: actress samyuktha talks about relationships