|

വെള്ളത്തിലെ മുഴുക്കുടിയനായുള്ള ജയസൂര്യയുടെ പ്രകടനം അസാധ്യം; തന്റെ കഥാപാത്രത്തെ കൂടി അത് സ്വാധീനിച്ചു: സംയുക്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘വെള്ളം’ പറയുന്നത്. ചിത്രത്തില്‍ ജയസൂര്യ കാഴ്ചവെച്ചിരിക്കുന്നത് അസാധ്യപ്രകടനമാണെന്ന് പറയുകയാണ് നടി സംയുക്ത. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ച് താരം മനസുതുറന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയായ സുനിത എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്.

‘വെള്ളത്തില്‍ അദ്ദേഹം ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് അതിന്റെ ഒരു റിഫ്‌ളക്ഷന്‍ എന്റെ പെര്‍ഫോമന്‍സില്‍ കൂടി ഉണ്ടായിരിക്കണം എന്നാണ്. ചില സീനുകളിലൊക്കെ അസാധ്യമായാണ് അഭിനയിച്ചിരിക്കുന്നത്.

ഒരു കുടിയനായ വ്യക്തിയുടെ ബോഡി ലാംഗേജ് അങ്ങനെ എല്ലാം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. നമ്മള്‍ കുടിച്ചിട്ടല്ലല്ലോ ഒരു സീനില്‍ അഭിനയിക്കുക അപ്പോള്‍ അങ്ങനെ ഒരു സീനില്‍ അത് അഭിനയിച്ചു പ്രതിഫലിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണ്. അദ്ദേഹം ഒരു അസാധ്യ നടന്‍ കൂടിയാണ്. അത് പ്രത്യേകിച്ച് ഞാന്‍ പറയേണ്ട കാര്യമില്ല’.

ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമോ എന്ന് താന്‍ നേരത്തെ തന്നെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോട് ചോദിച്ചിരുന്നെന്നും എന്നാല്‍ തിയേറ്ററില്‍ തന്നെ റീലീസ് ചെയ്യാനാണ് തീരുമാനമെന്നാണ് തുടക്കത്തില്‍ തന്നെ അവര്‍ അറിയിച്ചതെന്നും സംയുക്ത പറയുന്നു. അത് ഒരു തരത്തില്‍ ക്രൂവിന്റെ ഒരു ധൈര്യം കൂടിയാണെന്നും താരം പറഞ്ഞു.

തിയേറ്ററുകള്‍ തുറക്കുക എന്നത് ചലച്ചിത്ര മേഖലയുടെ ആവശ്യം കൂടിയാണ്. ഓരോ ചിത്രങ്ങളും ഒന്നിന് പിറകെ ഒന്നായി റിലീസ് ആവുന്നുണ്ട്. എല്ലാ പ്രോട്ടോക്കോളും പാലിച്ച് ആളുകള്‍ തിയേറ്ററുകളില്‍ എത്തി സിനിമകള്‍ കാണണം.

തിയേറ്റര്‍ എക്‌സ്പീരിയന്‍സ് കൊടുക്കുന്ന സിനിമയാണ് വെള്ളം. ഒരുപാട് ആളുകളിലേക്ക് എത്തേണ്ട സിനിമയാണ് ഇത്. സിനിമയുടെ മെസ്സേജ് അങ്ങനെയാണ്. ആളുകളിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യേണ്ട ചില കാര്യങ്ങള്‍ അതിലുണ്ടെന്ന് തോന്നിയിട്ടുണ്ട്.

പെര്‍ഫോമന്‍സിന് ഒരുപാട് സ്‌കോപ്പുള്ള ഒരുപാട് ഡെപ്ത്തുള്ള കഥാപാത്രമാണ് സുനിത. നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് കരുതുന്നത്, സംയുക്ത പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Samyuktha Menon About Jayasurya Performance on Vellam Movie