മലയാളം ഇന്‍ഡസ്ട്രിയില്‍ വാണിജ്യ സിനിമകള്‍ കുറവാണ്; ചില പടങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു ഫീലും തോന്നില്ല: സംയുക്ത
Entertainment news
മലയാളം ഇന്‍ഡസ്ട്രിയില്‍ വാണിജ്യ സിനിമകള്‍ കുറവാണ്; ചില പടങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു ഫീലും തോന്നില്ല: സംയുക്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th February 2023, 12:25 pm

മലയാളം സിനിമയില്‍ വാണിജ്യ സിനിമകള്‍ കുറവാണെന്ന് നടി സംയുക്ത. തനിക്ക് എല്ലാ നല്ല സിനിമകളും ചെയ്യണമെന്നും ഭാഷയെക്കുറിച്ച് താന്‍ ടെന്‍ഷനടിക്കുന്നില്ലെന്നും താരം പറഞ്ഞു.

തെലുങ്ക് ഭാഷ താന്‍ കുറേ എഫേര്‍ട്ട് എടുത്താണ് പഠിച്ചതെന്നും അവിടെയുള്ളവര്‍ക്ക് താന്‍ അവരുടെ നാട്ടിലെ നടിയാണെന്ന് തോന്നാന്‍ വേണ്ടിയാണെന്നും സംയുക്ത പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിന് കൊടുത്ത അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മലയാള ഇന്‍ഡസട്രിയില്‍ വാണിജ്യസിനിമകള്‍ കുറവാണ്. എനിക്ക് എല്ലാ നല്ല സിനിമകളും ചെയ്യണം. ഭാഷയെക്കുറിച്ച് ഞാന്‍ ടെന്‍ഷനടിക്കുന്നില്ല. എല്ലാ ഭാഷകളും ഞാന്‍ പഠിച്ചതാണ്.

തെലുങ്ക് ഒക്കെ ഞാന്‍ നല്ല എഫേര്‍ട്ട് എടുത്താണ് പഠിച്ചത്. കാരണം ഞാന്‍ അവരുടെ ഇടയിലുള്ള ഒരാളാണെന്ന് ഫീല്‍ ചെയ്യണം. അവരുടേതാണ് എന്ന് തന്നെ തോന്നണം. ഞാന്‍ വന്ന് ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ വിചാരിക്കുക ഏതോ ഇംഗ്ലീഷുകാരി വന്നതാണെന്ന് പറയും. പക്ഷെ ഞാന്‍ തമിഴില്‍ സംസാരിച്ചാല്‍ നമ്മളുടെ പെണ്ണ് എന്ന ഫീല്‍ വരും.

ഞാന്‍ എല്ലാ സിനിമക്ക് വേണ്ടിയും എഫേര്‍ട്ട് എടുക്കാറുണ്ട്. പക്ഷെ റെലവന്റായിട്ട് തോന്നണം. ഒരു സിനിമ ചെയ്താല്‍ അതിന്റെ പ്രൊമോഷനൊക്കെ പോകുമ്പോള്‍ ക്യാരക്ടറിനെക്കുറിച്ച് പറയാന്‍ കുറേ വേണം. ചില പടങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു ഫീലും തോന്നില്ല. എപ്പോഴും ബാലന്‍സ് ചെയ്ത് അഭിനയിക്കാനാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്,” സംയുക്ത പറഞ്ഞു.

അതേസമയം, ബൂമറാംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിന് വരാത്തതിന്റെ പേരില്‍ സിനിമയുടെ സംവിധായകനായ മനു സുധാകരനും നടന്‍ ഷൈന്‍ ടോം ചാക്കോയും താരത്തിനെതിരെ സംസാരിച്ചിരുന്നു.

താന്‍ ഇനി മലയാളത്തില്‍ അഭിനയിക്കുന്നില്ലെന്നും 35 കോടിയുടെ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രൊമോഷനില്‍ എത്താന്‍ കഴിയില്ലെന്നാണ് സംയുക്ത പറഞ്ഞതെന്നാണ് പ്രൊഡ്യൂസര്‍ പറഞ്ഞത്.

content highlight: actress samyuktha menon about her carrier