| Monday, 13th February 2023, 8:57 am

എനിക്ക് ഒരുപാട് ആണ്‍സുഹൃത്തുകള്‍ ഉണ്ടായിട്ടുണ്ട്, പത്താം ക്ലാസ് വരെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല: സംയുക്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്താം ക്ലാസ് വരെ തനിക്ക് ലവ് പ്രൊപ്പോസലുകള്‍ വന്നിട്ടില്ലെന്ന് നടി സംയുക്ത. തന്നെ ആര്‍ക്കെങ്കിലും ഗേള്‍ ഫ്രണ്ടായിട്ട് കാണാന്‍ പറ്റുമോയെന്ന് അറിയില്ലെന്നും പത്താം ക്ലാസ് കഴിഞ്ഞ് വേറെ സ്‌കൂളില്‍ പോയപ്പോള്‍ കുറേ പ്രൊപ്പോസല്‍സ് വന്നെന്നും താരം പറഞ്ഞു.

താന്‍ എഴുതിയ കവിത പാടി തനിക്ക് തന്നെ അയച്ചിട്ടുണ്ടെന്നും അന്ന് മൂക്കുത്തി ഉണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ എല്ലാവരും മൂക്കുത്തി എന്നാണ് വിളിച്ചിരുന്നതെന്നും സംയുക്ത പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ സ്‌കൂളില്‍ കൂടുതലും ഫീമെയ്ല്‍ ടീച്ചര്‍മാരാണ് ഉണ്ടായിരുന്നത്. ആകെ രണ്ട് മെയ്ല്‍ ടീച്ചര്‍മാരെ ഉണ്ടായിരുന്നുള്ളു. അവരാണെങ്കില്‍ എന്നേക്കാല്‍ ഒരുപാട് മൂത്തവരായിരുന്നു. ചെറുപ്പക്കാനനായ ഏതെങ്കിലും ടീച്ചര്‍ വരികയാണെങ്കില്‍ അദ്ദേഹത്തിന് ഒരുപാട് പെണ്‍കുട്ടികളെ ഫാന്‍സ് ആയിട്ട് കിട്ടിയേനെ.

പ്ലസ്ടു വരെയെ ഞാനും സ്‌കൂളില്‍ പോയിട്ടുള്ളു. കോളേജില്‍ പോകാത്തത് കൊണ്ട് മെയ്ല്‍ ടീച്ചര്‍മാര്‍ എന്നെ പഠിപ്പിച്ചിട്ടും ഇല്ല. പത്താം ക്ലാസ് വരെ എനിക്ക് സ്‌കൂളില്‍ ലവ് പ്രൊപ്പോസല്‍സ് പോലും വന്നിട്ടില്ല. എന്നെ ആര്‍ക്കെങ്കിലും ക്രഷായിട്ടോ ഗേള്‍ ഫ്രണ്ടായിട്ടോ ചിന്തിക്കാന്‍ പറ്റുമോയെന്ന് എനിക്ക് തോന്നിയിട്ടില്ല.

പക്ഷെ എനിക്ക് ഒരുപാട് ആണ്‍സുഹൃത്തുകള്‍ ഉണ്ടായിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ് ഞാന്‍ വേറെ സ്‌കൂളില്‍ പോയി. അവര്‍ക്ക് പക്ഷെ എന്നെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ആ സമയത്ത് എനിക്ക് ഒരുപാട് കത്തുകള്‍ വന്നിട്ടുണ്ട്. ഞാന്‍ എഴുതിയ ഒരു കവിത പാടി റെക്കോഡ് ചെയ്ത് എനിക്ക് തന്നെ അയച്ചിരുന്നു.

ആ സമയത്ത് എനിക്ക് ഒരു മൂക്കുത്തിയുണ്ടായിരുന്നു. കുറച്ച് കാലം ഞാന്‍ അത് നീക്കം ചെയ്തിരുന്നു. മൂക്കുത്തി ഉള്ള സമയത്ത് എല്ലാവരും എന്നെ വിളിച്ചത് മൂക്കുത്തി എന്നായിരുന്നു. ആ സമയത്ത് എനിക്ക് ഒരുപാട് പ്രൊപ്പോസല്‍സ് വന്നിരുന്നു. പക്ഷെ നല്ല പ്രൊപ്പോസല്‍സ് ഒന്നും അല്ല,” സംയുക്ത പറഞ്ഞു.

content highlight: actress samyuktha about her school life

We use cookies to give you the best possible experience. Learn more