'നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കു'; ഗോസിപ്പ് വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് സാമന്ത
Entertainment news
'നിങ്ങളുടെ കുടുംബത്തിന്റെ കാര്യം നോക്കു'; ഗോസിപ്പ് വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് സാമന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st June 2022, 5:54 pm

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മോശം കമന്റുകള്‍ ഇടുന്നവര്‍ക്ക് ചുട്ട മറുപടി തെന്നിത്യന്‍ സൂപ്പര്‍ താരം സാമന്ത നല്‍കാറുണ്ട്. അടുത്തിടെയാണ് സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പിരിയുന്നത് പാപരാസികള്‍ ആഘോഷമാക്കിയിരുന്നു.

ഇരുവരുടെയും വിവാഹ മോചനം. സംഭവം നടന്ന് ആഴ്ചകള്‍ക്കിപുറവും സാമന്തയെയും, നാഗചൈത്യന്യയേയും പാപ്പരാസികള്‍ വിട്ടിട്ടില്ല. ഇപ്പോഴിതാ അത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ക്ക്ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് സാമന്ത.

നാഗ ചൈതന്യയും തെന്നിന്ത്യന്‍ നടി ശോഭിത ധുലിപാലയും തമ്മില്‍ ഡയിറ്റിങാണെന്ന് സാമന്തയുടെ പി.ആര്‍ ടീം പ്രചരിപ്പിക്കുന്നു എന്ന വാര്‍ത്തക്കാണ് ട്വിറ്ററിലൂടെ സാമന്ത തന്നെ മറുപടി പറഞ്ഞിരിക്കുന്നത്.


‘ഒരു പെണ്ണിനെ കുറിച്ചുള്ള ഗോസിപ്പ് ശെരിവെക്കുകയും
ആണിനെ കുറിച്ചുള്ള ഗോസിപ്പ് പെണ്ണ് ഉണ്ടാക്കി എന്നുമാണ് നിങ്ങള്‍ പറയുന്നത്.

നിങ്ങള്‍ മുന്നോട് പോകു, ഇതില്‍ ഉള്‍പ്പെട്ടവര്‍ വ്യക്തമായി മുന്നോട്ട് പോയി കഴിഞ്ഞു. നിങ്ങളും മുന്നോട്ട് പോകണം, നിങ്ങള്‍ ജോലിയിലും കുടുംബത്തിലും ശ്രദ്ധകേന്ദ്രികരിക്കണം’; സാമന്ത ട്വീറ്റില്‍ പറയുന്നു.

സാമന്തയുടെ ട്വീറ്റിന് പുറമെ താരത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നതാണ് ചിലര്‍ക്ക് ആനന്ദം എന്നാണ് ട്വീറ്റിനെ ആനുകൂലിക്കുന്നവരുടെ കമന്റ്.

വിജയ് സേതുപതി നായകനായി എത്തിയ കാതു വാക്കുല രണ്ട് കാതലാണ് സാമന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ നയന്‍താരയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ആദ്യമായാണ് സാമന്തയും, നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന സവിശേഷത കൂടിയുള്ള ചിത്രമായിരുന്നു കാതു വാക്കുല രണ്ട് കാതല്‍.

Content Highlight : Actress Samantha Reacts to the gossips news