തെന്നിന്ത്യന്‍ സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു നടി സാമന്തയും നടന്‍ നാഗചൈതന്യയും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളെല്ലാം വലിയ വിജയമായി മാറി.
2017 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. ആദ്യ തെലുങ്ക് ചിത്രമായ യെ മായ ചെസവേ യില്‍ നായകനായിരുന്നു നാഗചൈതന്യ. അന്ന് മുതല്‍ ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.
വിവാഹശേഷവും സിനിമയിലും സീരീസുകളിലും സാമന്ത സജീവമാണെങ്കിലും നാഗചൈതന്യയുമൊത്തുള്ള ഒരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
നാഗചൈതന്യയുമൊത്തുള്ള ഒരു സിനിമ ഇനി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് സാമന്ത. അത്തരമൊരു സിനിമ തീര്‍ച്ചയായും ഉണ്ടാകുമെന്നാണ് താരം പറയുന്നത്.
‘അനുയോജ്യമായ കഥ ഉണ്ടായാല്‍ നാഗചൈതന്യയോടൊപ്പം വീണ്ടും സ്‌ക്രീനില്‍ വരും. മുന്‍പത്തേ പോലെ പ്രണയിതാക്കളായി അഭിനയിക്കാന്‍ കഴിയില്ലല്ലോ..ആളുകള്‍ കളിയാക്കി ചിരിക്കില്ലേ …ജീവസുറ്റ കഥാപാത്രങ്ങള്‍ വരട്ടെ,’ സാമന്ത കൂട്ടിച്ചേര്‍ത്തു.
വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് താരം. ജീവിതത്തിന്റെ ഭാഗമാണ് വിവാഹമെന്നും ജോലി ചെയ്യുന്ന സ്ത്രീകള്‍ വിവാഹത്തിനു ശേഷവും അത് തന്നെ തുടരുന്നുണ്ടെന്നും അതുപോലെ തന്നെയാണ് അഭിനയവുമെന്നും സാമന്ത പറയുന്നു. എന്നാല്‍ അതിനു വളരെയധികം ഹോം വര്‍ക്കുകള്‍ ചെയ്യേണ്ടതുണ്ടെന്നും സാമന്ത പറഞ്ഞു.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കു വരുന്ന വിമര്‍ശനങ്ങള്‍ ഒന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും വിവാദങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത പറഞ്ഞു.