ചിക്കാഗോ: ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെ ലൈംഗികാരോപണമുന്നയിച്ചവരുടെ പട്ടികയില്‍ മെക്‌സിക്കന്‍ നടി സല്‍മ ഹയേക്കും. വര്‍ഷങ്ങളോളം തന്നെ ശല്യപ്പെടുത്തിയിരുന്ന ഹാര്‍വ്വി തന്റെ മനസ്സിലെ ചെകുത്താനാണെന്നും സല്‍മ ഹയേക്ക് പറഞ്ഞു.
വെയ്ന്‍സ്റ്റീന് ബന്ധമില്ലാത്ത തന്റെ ചിത്രങ്ങളുടെ സെറ്റിലും അയാള്‍ എത്തിയിരുന്നുവെന്നും താമസിക്കുന്ന ഹോട്ടലുകളിലെത്തി ശല്യം ചെയ്തുവെന്നും സല്‍മ ആരോപിച്ചു. തന്നെ ഓറല്‍ സെക്സിന് നിര്‍ബന്ധിച്ച അയാള്‍ താന്‍ നഗ്‌നയായി ഷവറില്‍ കുളിക്കുന്നതും നഗ്‌നയായി മറ്റൊരു സ്ത്രീയോടൊപ്പം കിടക്കുന്നത് കാണണമെന്നും പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ നിഷേധിക്കുമ്പോള്‍ വെയ്ന്‍സ്റ്റീന്റെ വിധം മാറുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
വിഖ്യാത ചിത്രകാരി ഫ്രിദ കാലോയുടെ ജീവിതം ആവിഷ്‌കരിച്ച ഫ്രിദ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായത് സല്‍മ ഹയേക് ആയിരുന്നു. വെയ്ന്‍സ്റ്റീന്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വീന്‍സ്റ്റീനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ ഈ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതായും സല്‍മ പറയുന്നു. മറ്റൊരു നടിയുമായി ലെസ്ബിയന്‍ സെക്സ് ചെയ്യുന്ന രംഗത്തിന് വീന്‍സ്റ്റീന്‍ നിര്‍ബന്ധിച്ചുവെന്നും അങ്ങനെ ചെയ്താല്‍ ചിത്രത്തില്‍ തുടരാം എന്നൊരു ഉപാധി അയാള്‍ വെച്ചിരുന്നതായും സല്‍മ പറഞ്ഞു.
സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീ പുരുഷ സമത്വം ഉണ്ടാകുന്നത് വരെ ഇത്തരം ചൂഷണങ്ങളും പീഡനങ്ങളും ഭീഷണികളും തുടരുമെന്നും സല്‍മ ഹയെക് പറഞ്ഞു. പ്രമുഖ നടിമാരായ ആഷ്ലി ജൂഡ്, റോസ് മക്ഗോവന്‍, അനബെല്ല സിയോറ തുടങ്ങി അന്‍പതിലധികം സ്ത്രീകള്‍ വെയ്ന്‍സ്റ്റീനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം വെയ്ന്‍സ്റ്റീന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവയെല്ലാം വ്യാജ ആരോപണങ്ങളാണെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ഇത്തരം വ്യക്തിഹത്യാ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.