ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമാ മേഖലയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനെക്കുറിച്ചും പറയുകയാണ് സായ് പല്ലവി.
പ്രേമത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഭയങ്കര ഇന്‍സെക്വര്‍ പേഴ്‌സനായിരുന്നെന്നും തന്റെ ശബ്ദം, മുഖക്കുരു, ലുക്ക് എന്നിവയെല്ലാമോര്‍ത്ത് തീരെ കോണ്‍ഫിഡന്‍സ് ഇല്ലാത്ത വ്യക്തിയായിരുന്നെന്നും സായ് പറഞ്ഞു.
എന്നാല്‍ പ്രേമം ഇറങ്ങി സ്‌ക്രീനില്‍ തന്നെ കണ്ട് ആളുകള്‍ കയ്യടിക്കുന്നത് കണ്ടപ്പോഴാണ് മനസിലെ പല ചിന്തകളും മാറിയതെന്നും പുറമെ കാണുന്ന സൗന്ദര്യമല്ല മറിച്ച് പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത് അഭിനയത്തിലും അവതരിപ്പിക്കുന്ന കഥാപാത്രത്തിലുമാണെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും സായ് പല്ലവി പറഞ്ഞു.
ഇന്ന് തനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ അതിനുള്ള കാരണം അല്‍ഫോണ്‍സ് പുത്രനാണെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സായ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ ഭയങ്കര ഇന്‍സെക്വര്‍ പേഴ്‌സനാണ്. ടീനേജ് കാലത്ത് എല്ലാവര്‍ക്കും ഉണ്ടാകുന്ന നിരവധി സംശയങ്ങള്‍ എനിക്കുമുണ്ടായിരുന്നു. എന്റെ ശബ്ദം, ലുക്ക്, മുഖക്കുരു എല്ലാത്തിലും ഞാന്‍ ഭയങ്കര ഇന്‍സെക്വര്‍ ആയിരുന്നു. പക്ഷെ അല്‍ഫോണ്‍സ് എന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തപ്പോഴാണ് ഉള്ളിലെ ആ ചിന്തകളൊക്കെ മാറിയത്.
ഒരു ഡയറക്ടര്‍ നമ്മളെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ അവര്‍ക്ക് നമ്മളെക്കുറിച്ച് ഒരുപാട് പ്രതീക്ഷയും കോണ്‍ഫിഡന്‍സും ഉണ്ടാകും. ഈ പെണ്‍കുട്ടിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് അവര്‍ വിശ്വസിക്കും.
പ്രേമത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഞാനും കാണാന്‍ പോയിരുന്നു. ജോര്‍ജിയയിലായിരുന്നു അപ്പോള്‍ ഞാന്‍ ഉള്ളത്. പീമിയര്‍ കാണാന്‍ പോയി. എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തന്നെ എല്ലാവരും വലിയ കയ്യടിയായിരുന്നു. എന്നെ കണ്ടിട്ടാണ് ആളുകള്‍ കയ്യടിക്കുന്നതെന്ന് മനസിലായ ആ നിമിഷം വലിയ അതിശയമാണ് അനുഭവപ്പെട്ടത്.
അന്ന് ഞാന്‍ മനസിലാക്കി ആളുകള്‍ സ്‌നേഹിക്കുന്നത് സൗന്ദര്യം കണ്ടിട്ടല്ലെന്ന്. ഫിസിക്കല്‍ ആസ്പക്ടില്‍ നാമെന്ന വ്യക്തിയെയാണ് അവര്‍ നോക്കുന്നത്. പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നത് ക്യാരക്ടറിനെയും അതിനെ നമ്മള്‍ അവതരിപ്പിക്കുന്ന രീതിയെയുമാണ്.
അതെന്നെ വലിയ രീതിയില്‍ സഹായിച്ചു. കോണ്‍ഫിഡന്‍സുള്ള വ്യക്തിയാവാന്‍ അതിന് ശേഷം എനിക്ക് സാധിച്ചു. ഇപ്പോള്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ അതിനുള്ള കാരണം അല്‍ഫോണ്‍സ് പുത്രനാണ്,” സായ് പല്ലവി പറഞ്ഞു.
content highlight: actress sai pallavi about premam movie and alphons puthran