തമിഴ്‌നാട്ടില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ഥിച്ച് നടി രോഹിണി
Tamil Nadu Election 2021
തമിഴ്‌നാട്ടില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ഥിച്ച് നടി രോഹിണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 3:12 pm

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ഥിച്ച് നടിയും തിരക്കഥാകൃത്തുമായ രോഹിണി. കീഴ്‌വേളൂര്‍, ഗന്ധര്‍വകോട്ട മണ്ഡലങ്ങളിലാണ് രോഹിണി പ്രചാരണത്തിനെത്തിയത്.

കീഴ്‌വേളൂര്‍ നാഗൈ മാലിയും ഗന്ധര്‍വകോട്ടയില്‍ ചിന്നദുരൈയുമാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍.


2011ല്‍ കീഴ്‌വേളൂരില്‍ നിന്ന് നാഗൈ മാലി വിജയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധുര മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി സു വെങ്കിടേശന്റെ പ്രചാരണത്തിനും രോഹിണി വന്നിരുന്നു.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് കലൈഗ്നര്‍ അസോസിയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കൂടിയാണ് രോഹിണി.

മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലായി 130 സിനിമകളില്‍ രോഹിണി അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ആന്ധ്രാപ്രദേശിലെ മികച്ച നടിയ്ക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.

സംവിധായകന്‍ ലെനിന്‍ ഭാരതിയും സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണ രംഗത്തുണ്ട്. ഡി.എം.കെ മുന്നണിയില്‍ 6 സീറ്റിലാണ് സി.പി.ഐ.എം മത്സരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Rohini for CPIM Tamilnadu Election 2021