ലെജന്റിന്റെ മകനാണെന്ന മനോഭാവമില്ല; ദുല്‍ഖര്‍ എനിക്ക് സ്‌പെഷ്യലാവാന്‍ കാരണമുണ്ട്: റിതു വര്‍മ
Entertainment news
ലെജന്റിന്റെ മകനാണെന്ന മനോഭാവമില്ല; ദുല്‍ഖര്‍ എനിക്ക് സ്‌പെഷ്യലാവാന്‍ കാരണമുണ്ട്: റിതു വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th March 2023, 11:56 pm

കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റിതു വര്‍മയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിച്ചത്. പുതിയ ചിത്രത്തിന്റെ അഭിമുഖത്തിനിടയില്‍ ദുല്‍ഖറിനെക്കുറിച്ച് റിതുവിനോട് അവതാരക ചോദിച്ചിരുന്നു.

ദുല്‍ഖര്‍ തനിക്ക് വളരെ സ്‌പെഷ്യലാണെന്നും മമ്മൂട്ടിയുടെ മകനാണെന്ന മനോഭാവമൊന്നും അദ്ദേഹത്തിനില്ലന്നും റിതു വര്‍മ പറഞ്ഞു. പ്രേമ ദി ജേര്‍ണലിസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിതു ദുല്‍ഖറിനെക്കുറിച്ച് സംസാരിച്ചത്.

”അതിമനോഹരമായ മനുഷ്യനാണ് ദുല്‍ഖര്‍. അതുകൊണ്ട് തന്നെ എനിക്ക് ദുല്‍ഖര്‍ ഭയങ്കര സ്‌പെഷ്യലാണ്. അദ്ദേഹം ഒരു ലെജന്റിന്റെ മകനാണ്. പക്ഷെ ദുല്‍ഖറിന് ആ മനോഭാവം ഒന്നുമില്ല.

അദ്ദേഹം സാധാരണക്കാരനെ പോലെയാണ്. എല്ലാവരോടും അനുകമ്പയുള്ള വ്യക്തിയാണ്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ദുല്‍ഖര്‍ ഭയങ്കര സ്‌പെഷ്യലാണെന്ന് ഞാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ പെരുമാറ്റം കാണുമ്പോള്‍ നമ്മള്‍ക്ക് തന്നെ അമ്പരപ്പ് തോന്നും,” റിതു വര്‍മ പറഞ്ഞു.

2020ലാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍ പുറത്തിറങ്ങിയത്. ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിച്ച ചിത്രം കൂടിയാണ് ഇത്. ദേശിങ് പെരിയസാമിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.

കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. ഉടന്‍ തന്നെ റിലീസിങ് വിവരങ്ങള്‍ പറുറത്ത് വിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

content highlight: actress rithu varma about dulquer salmaan