കൊച്ചി: പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.കെ ശൈലജ ടീച്ചര്‍ക്ക് ഇടം ലഭിക്കാത്തിന് പിന്നാലെ ടീച്ചറെ പിന്തുണച്ചുകൊണ്ടെത്തുന്ന ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍.
അതിനിടയില്‍ ചിലര്‍’ മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മയായിരുന്നു .. ‘എന്ന് പറയുന്ന ഒരു മീം പങ്കുവെച്ചുകൊണ്ടായിരുന്നു ഒന്നു പോയി തരുമോ എന്ന് റിമ ഫേസ്ബുക്കില്‍ കുറിച്ചത്.
ടീച്ചറെ പുറത്താക്കിയത് ശരിയായില്ലെന്നും മന്ത്രിസ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തിയിരുന്നു. ടീച്ചറെ മനപൂര്‍വം ഒഴിവാക്കിയതാണെന്നും പിണറായി വിജയന്റെ ആധിപത്യമാണ് ഇനി തുടരാന്‍ പോകുന്നതെന്നുമായിരുന്നു ചില പ്രൊഫൈലുകള്‍ പറഞ്ഞുവെച്ചത്. ശൈലജ ടീച്ചറെ ഒഴിവാക്കുകയാണെങ്കില്‍ പിണറായിയും ഒഴിയണമെന്നും ചിലര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി റിമ എത്തിയത്.
എന്നാല്‍ മന്ത്രി എന്ന് പറയുമ്പോള്‍ എല്ലാവരുടേതും കൂടെ ആണെന്നും ടീച്ചറെ രാഷ്ട്രീയ ഭേദമന്യേ ഇഷ്ടപ്പെടുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നും ആ കൂട്ടത്തില്‍ സംഘികളും കാണുമെന്നും അപ്പോള്‍ അവരും പ്രതികരിക്കുമെന്നും അതിനെന്താണ് പ്രശ്‌നമെന്നുമാണ് ചിലരുടെ ചോദ്യം.
രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ.കെ ശൈലജയെ പുറത്താക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി റിമ കല്ലിങ്കല്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നല്‍കിയിട്ടും സി.പി.ഐ.എം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക എന്ന് ചോദിച്ച റിമ ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നുവെന്നും പറഞ്ഞിരുന്നു.ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗിലായിരുന്നു റിമയുടെ പോസ്റ്റ്.
ശൈലജ ടീച്ചറും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രി സഭയില്‍ നിന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ഒഴിവാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക