| Saturday, 7th July 2018, 3:29 pm

ചില കാര്യങ്ങള്‍ ഇതുവരെ ''അമ്മ'' മനസിലാക്കിയിട്ടില്ല: കൂടെ നില്‍ക്കാന്‍ പ്രചോദനമായത് അവളുടെ ധൈര്യം: രേവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ക്കെതിരേയും തെറ്റുകള്‍ക്കെതിരേയും പോരാടാന്‍ പ്രചോദനമായത് ആക്രമിക്കപ്പെട്ട നടിയുടെ ധൈര്യമാണെന്ന് നടിയും സംവിധായികയുമായ രേവതി.

പണ്ടും ഒട്ടേറെ പ്രശ്‌നങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അക്കാലത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്നൊരു ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും അന്ന് സമൂഹവും അത്തരത്തില്‍ തന്നെയായിരുന്നെന്നും രേവതി പറയുന്നു. മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു രേവതി മനസുതുറന്നത്.


സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് വര്‍ധിപ്പിക്കാന്‍ നീക്കം; ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാകുന്ന ആശുപത്രികളുടെ എണ്ണവും കുറഞ്ഞേക്കും


മലയാള സിനിമയിലെ ഒരു യുവനടിക്ക് നേരെയുണ്ടായത് വലിയ ഒരു പ്രശ്‌നമാണ്. ഒരാള്‍ക്ക് നേരെയും നടക്കാന്‍ പാടില്ലാത്ത അക്രമമാണത്. എന്നാല്‍ അവര്‍ അത് പുറത്ത് പറയാനും പ്രതികള്‍ക്കെതിരെ പോരാടാനും തയ്യാറായി. ആ ധൈര്യമാണ് അവളുടെ കൂടെ നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത്.

നമ്മുടെ നാട്ടില്‍ പീഡനക്കേസുകള്‍ അനന്തമായി നീളുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. എന്നാല്‍ അത് മാറുക തന്നെ വേണം. ഈ വിഷയത്തില്‍ കേസിന്റെ അവസാനം വരെ പോരാടും. ആ പോരാട്ടത്തില്‍ അമ്മയും ഡബ്ല്യു.സി.സിയും പരസ്പരം പോരടിക്കുകയല്ല ഇവിടെ.


നിപാ പ്രതിരോധത്തിന് ലോക ആദരവ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി


ഞങ്ങള്‍ ശത്രുക്കളല്ല, ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ചില കാര്യങ്ങള്‍ “”അമ്മ”” സംഘടന ഇതുവരെ മനസിലാക്കിയിട്ടില്ല. അത്തരം വ്യവസ്ഥകള്‍ മാറ്റേണ്ടതുണ്ട്. 23 കൊല്ലമായിട്ട് അമ്മയില്‍ അംഗത്വമുള്ള ഒരു ആജീവനാന്ത അംഗം എന്ന നിലയ്ക്ക് അവ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഡബ്ല്യു.സി.സി അല്ല അമ്മയോട് വീണ്ടും ജനറല്‍ ബോഡി കൂടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മറിച്ച് അമ്മയിലെ അംഗങ്ങള്‍ എന്ന നിലയ്ക്ക് ഞാനും പത്മപ്രിയയും പാര്‍വതിയുമാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആ യോഗത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ ഉന്നയിക്കും. അവിടെയാണ് ഞങ്ങള്‍ കത്തിലെഴുതിയ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടത്. – രേവതി പറയുന്നു.

We use cookies to give you the best possible experience. Learn more