ആ സിനിമ ചെയ്യുമ്പോള്‍ എല്ലാവരും ചിരിച്ചു; വീട്ടമ്മയായിട്ടോ കാമുകിയായിട്ടോ അഭിനയിച്ചാല്‍ പോരെയെന്ന് ചോദിച്ചു: രേഖ
Film News
ആ സിനിമ ചെയ്യുമ്പോള്‍ എല്ലാവരും ചിരിച്ചു; വീട്ടമ്മയായിട്ടോ കാമുകിയായിട്ടോ അഭിനയിച്ചാല്‍ പോരെയെന്ന് ചോദിച്ചു: രേഖ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st December 2023, 11:24 am

2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് റോജാ കൂട്ടം. ശ്രീകാന്തും ഭൂമികയും കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ രഘുവരന്‍, രാധിക, രേഖ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ നടി രേഖ വളരെ ശക്തമായ ഒരു കഥാപാത്രമാണ് ചെയ്തത്. ഇപ്പോള്‍ റോജാ കൂട്ടത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് താരം. ദ ക്ലാപിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേഖ.

‘ഞാന്‍ റോജാ കൂട്ടം സിനിമ ചെയ്യുമ്പോള്‍ എല്ലാവരും എന്നോട് ചോദിച്ചത്, അങ്ങനെ ഒരു കഥാപാത്രം എങ്ങനെയാണ് ചെയ്യുക? മാഡത്തിന് സോഫ്റ്റായിട്ടുള്ള കഥാപാത്രം ചെയ്താല്‍ പോരെ? ടീച്ചറോ ഡോക്ടറോ ഹൗസ് വൈഫായിട്ടോ കാമുകിയായിട്ടോ ഒക്കെ അഭിനയിച്ചാല്‍ പോരെ? എന്നൊക്കെയാണ്.

അന്ന് എല്ലാവരും ചിരിച്ചു. ഡയറക്ടര്‍ ആ കഥാപാത്രം ചെയ്യുന്നത് പറഞ്ഞ് ബെറ്റ് ചെയ്തു. ഇവര്‍ക്ക് ഈ കഥാപാത്രം ചെയ്യാന്‍ പറ്റില്ലേ എന്ന് ചോദിച്ചു.

ഞാന്‍ ഒടുവില്‍ അവരോട് ബെറ്റ് വെച്ചു. പിന്നെ ഞാന്‍ ലെന്‍സ് വെച്ചിട്ട് മുടിയില്‍ കുറച്ച് ജെല്ല് തേച്ചു, പൊലീസിന്റെ യൂണിഫോം റെന്റിന് എടുത്തിട്ട ശേഷം ഫോട്ടോസ് എടുത്ത് അയച്ചു കൊടുത്തു.

അന്ന് രഘുവരന്‍ സാറിനും ആ ഫോട്ടോ കാണിച്ചു കൊടുത്തിരുന്നു. അതുകണ്ട് സാര്‍ പറഞ്ഞത്, ‘അവളും എന്നെ പോലെ ദാഹിക്കുന്ന ഒരു ആക്ടര്‍ ആണ്. അതുകൊണ്ട് അവള്‍ നന്നായി ചെയ്യും’ എന്നായിരുന്നു.

ആ പടം ചെയ്യുമ്പോള്‍ രാധിക മാഡമാണെങ്കിലും രഘുവരന്‍ സാറാണെങ്കിലും എല്ലാത്തിനും പ്രോത്സാഹിപ്പിച്ചു. എന്നും ചാലഞ്ച് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. സിനിമക്ക് വേണ്ടി തല മൊട്ടയടിക്കാന്‍ പോലും റെഡിയാണ്,’ രേഖ പറഞ്ഞു.


Content Highlight: Actress Rekha Talks About Roja Kootam Movie