| Monday, 9th January 2023, 10:27 pm

വിജയ്‌നെക്കുറിച്ചുള്ള ചോദ്യത്തിന് രശ്മികയുടെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് വാരിസ്. വിജയ് രാജേന്ദ്രന്‍ എന്ന പേരിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തുന്നത്.

രശ്മിക ആദ്യമായി വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് കൂടിയാണ് വാരിസ്. താന്‍ വലിയ വിജയ് ആരാധികയാണെന്ന് രശ്മിക പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇരുവരെയും ഒന്നിച്ച് ഒരു സിനിമയില്‍ കാണാന്‍ പ്രേക്ഷകര്‍ക്കും ആകാംക്ഷയുണ്ട്. വാരിസിലെ ഇവരുടെ ഗാനങ്ങള്‍ യൂട്യൂബിലും ട്രെന്‍ഡിങ്ങായിരുന്നു.

ഇപ്പോഴിതാ വിജയ്‌നെക്കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം. വിജയ്‌നെ ആദ്യമായി കണ്ടപ്പോഴുള്ള രശ്മികയുടെ അനുഭവത്തെക്കുറിച്ചായിരുന്നു ആരാധകന്‍ ചോദിച്ചത്. ഇന്‍സ്റ്റഗ്രാം ആസ്‌ക് മി സെക്ഷനിലൂടെയാണ് താരത്തോട് ഇക്കാര്യം ചോദിച്ചത്.

ഇതിന് മറുപടിയായി വാരിസിന്റെ പൂജക്ക് എടുത്ത ഫോട്ടോയാണ് താരം പങ്കുവെച്ചത്. ദുഷിച്ച കണ്ണുകള്‍ തട്ടാതെ പോകട്ടെയെന്ന് കാണിച്ചു കൊണ്ട് ചിരിച്ച് വിജയ്‌യുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയാണിത്.

വംശി പൈഡിപ്പള്ളിയാണ് വാരിസ് ഒരുക്കുന്നത്. മഹേഷ് ബാബു നായകനായ മഹര്‍ഷി എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് ലഭിച്ച സംവിധായകനാണ് വംശി പെഡിപ്പള്ളി.

സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ. സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ്.ജെ. സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. 13 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജും വിജയ്യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്.

എസ്. തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജനുവരി 11 മുതലാണ് വാരിസ് തിയേറ്ററില്‍ എത്തുന്നത്.

content highlight: actress rashmika mandana about vijay

We use cookies to give you the best possible experience. Learn more