സാമി.. സാമി പാട്ടില്‍ ഡാന്‍സിനേക്കാള്‍ എക്‌സ്പ്രഷന് പ്രാധാന്യം കൊടുക്കാന്‍ പറഞ്ഞത് അല്ലു അര്‍ജുന്‍ സാര്‍, ഷൂട്ട് ഇല്ലെങ്കിലും അദ്ദേഹം സെറ്റില്‍ വരും: രശ്മിക മന്ദാന
Entertainment news
സാമി.. സാമി പാട്ടില്‍ ഡാന്‍സിനേക്കാള്‍ എക്‌സ്പ്രഷന് പ്രാധാന്യം കൊടുക്കാന്‍ പറഞ്ഞത് അല്ലു അര്‍ജുന്‍ സാര്‍, ഷൂട്ട് ഇല്ലെങ്കിലും അദ്ദേഹം സെറ്റില്‍ വരും: രശ്മിക മന്ദാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th February 2023, 10:13 pm

അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. ചിത്രത്തിലെ സാമി സാമി എന്ന ഗാനവും രശ്മികയുടെ ഡാന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പാട്ട് ഷൂട്ട് ചെയ്തപ്പോള്‍ ചെയ്തതിനേക്കാല്‍ ആ ഡാന്‍സ് താന്‍ പുറത്തുള്ള വേദികളിലാണ് ചെയ്തതെന്നും എല്ലാവരും ആ ഡാന്‍സ് സ്റ്റെപ്പിനേക്കുറിച്ചാണ് തന്നോട് ചോദിച്ചിരുന്നതെന്നും രശ്മിക പറഞ്ഞു.

പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ ഷൂട്ട് ഇല്ലെങ്കിലും അല്ലു അര്‍ജുനും സെറ്റില്‍ വരാറുണ്ടെന്നും ഡാന്‍സിന് അല്ല പ്രാധാന്യം കൊടുക്കേണ്ടത് പകരം ഭാവങ്ങള്‍ക്കാവണമെന്ന് അദ്ദേഹമാണ് പറഞ്ഞതെന്നും രശ്മിക പറഞ്ഞു. പ്രേമ ദി ജേണലിസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

” സാമി സാമി എന്ന പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ പോലും ഞാന്‍ ഇത്രയും ടേക്ക് എടുത്തിട്ടുണ്ടാവില്ല. അതിന് വേണ്ടി ആ സ്റ്റെപ്പ് ചെയ്തതിലും കൂടുതല്‍ ഞാന്‍ പുറത്താണ് ഡാന്‍സ് കളിച്ചിട്ടുള്ളത്. എല്ലാവരും ആ ഡാന്‍സിനെക്കുറിച്ചാണ് ചോദിക്കുക.

ക്ലാസിക്കല്‍ ഡാന്‍സാണ് എന്റെ ഫേവറിറ്റ്. ഇതുവരെ ചെയ്യാത്ത എന്തെങ്കിലുമായിരിക്കണം പുഷ്പയില്‍ വേണ്ടതെന്ന് അല്ലു അര്‍ജുന്‍ സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. സാമി സാമി എന്ന പാട്ടില്‍ ഡാന്‍സിന് അല്ല പ്രാധാന്യം അതിലെ എക്സ്പ്രഷനായിരുന്നു.

ആ സമയത്ത് സാറിന് ഷൂട്ട് ഇല്ലെങ്കിലും അദ്ദേഹം സെറ്റില്‍ വരുമായിരുന്നു. എനിക്ക് പറഞ്ഞ് തരാന്‍ വേണ്ടിയാണ് അദ്ദേഹം വന്നിരുന്നത്. മോണിറ്ററിന്റെ മുന്നില്‍ ഇരുന്ന് ശ്രദ്ധിക്കേണ്ടത് പറഞ്ഞു തരും.

അവര്‍ എന്നെ വെച്ച് ഓരോന്ന് പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ അതിന്റെ പാര്‍ട്ടായിട്ട് നിന്ന് കൊടുത്തതാണ്. തിയേറ്ററില്‍ സിനിമ കണ്ടപ്പോഴാണ് പല കാര്യങ്ങളും മനസിലായത്. അവര്‍ പറയുന്നത് പോലെ ഞാന്‍ അഭിനയിക്കുക മാത്രമായിരുന്നു.

പുഷ്പക്ക് വേണ്ടി മാക്സിമം ഞാന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ഞാന്‍ വെയ്റ്റ് ചെയ്യുകയാണ്. കാരണം ശ്രീവള്ളി എന്ന എന്റെ ക്യാരക്ടറിന് അതില്‍ ചേഞ്ചുണ്ട്. ക്യാരക്ടറിന്റെ സ്വഭാവത്തിന് ഒക്കെ നല്ല മാറ്റമുണ്ട്. പുഷ്പയുടെ ഒന്നാം ഭാഗത്തില്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയിട്ടെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ രണ്ടാം ഭാഗത്തിലാണ് ശരിക്കും എനിക്ക് ചെയ്യാനുള്ളത്,” രശ്മിക പറഞ്ഞു.

content highligt: actress rashmika mandana about sami sami song in the movie pushpa