Advertisement
Entertainment news
ആ ആഗ്രഹം ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞിട്ടുണ്ട്; ഒരു നടിയെന്ന നിലയില്‍ അത് അത്യാവശ്യമാണ്: രശ്മിക മന്ദാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 16, 09:31 am
Thursday, 16th February 2023, 3:01 pm

തനിക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് നടി രശ്മിക മന്ദാന. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്നും ദുല്‍ഖര്‍ സല്‍മാനോട് മലയാളത്തില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹം പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

ഒരു നടിയെന്ന നിലയില്‍ വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ അഭിനയിക്കേണ്ടത് അത്യാവശ്യമാണെന്നും രശ്മിക പറഞ്ഞു. തന്നെയും ഫഹദ് ഫാസിലിനെയും വെച്ച് ആരെങ്കിലും സ്‌ക്രിപ്റ്റ് എഴുതുമോയെന്നും താരം ചോദിച്ചു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് മലയാളത്തില്‍ വര്‍ക്ക് ചെയ്യാന്‍ ഭയങ്കര ആഗ്രഹമുണ്ട്. മറ്റ് ഇന്‍ഡസ്ട്രികളില്‍ എല്ലാം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഫഹദ് ഫാസില്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് നല്ല താല്‍പര്യമുണ്ട്. കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് തന്നെ പഠിക്കാനാണ്.

ഈ അടുത്ത് ദുല്‍ഖര്‍ സല്‍മാനുമായിട്ട് കുറച്ച് സമയം ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നു. ഞങ്ങള്‍ എയര്‍പോട്ടില്‍ ഫ്‌ളൈറ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഡി.ക്യൂ, എങ്ങനെയാണെന്ന് അറിയില്ല, പക്ഷെ എനിക്ക് തീര്‍ച്ചയായും മലയാളത്തില്‍ അഭിനയിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. താങ്കളുടെ കൂടെയും വര്‍ക്ക് ചെയ്യണമെന്നും ഞാന്‍ പറഞ്ഞിരുന്നു.

ഒരു നടിയെന്ന നിലയില്‍ വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ വര്‍ക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും അത് ആവശ്യമാണ്. ഫഹദ് ഫാസില്‍ സാറിന്റെ കൂടെ അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി ദയവ് ചെയ്ത് ആരെങ്കിലും സ്‌ക്രിപ്റ്റ് എഴുതുമോ,” രശ്മിക പറഞ്ഞു.

ഹിന്ദി ചിത്രമായ മിഷന്‍ മജുനുവാണ് താരത്തിന്റെ പുതിയ ചിത്രം. നെറ്റ്ഫ്‌ളിക്‌സില്‍ ജനുവരി 20നാണ് ചിത്രം റിലീസ് ചെയ്തത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് മെയില്‍ ലീഡില്‍ അഭിനയിച്ചത്.

content highlight: actress rashmika mandana about malayalam industry