സിനിമക്ക് വേണ്ടി 20,25 ഓഡീഷനില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്ന് നടി രശ്മിക മന്ദാന. മിക്ക ഓഡിഷനില്‍ നിന്നും തന്നെ റിജക്ട് ചെയ്യുകയായിരുന്നുവെന്നും ആ റിജക്ഷന്‍ ഉള്‍കൊള്ളാന്‍ വലിയ ബുദ്ധിമുട്ടായിരുവെന്നും താരം പറഞ്ഞു.
ഒരു സിനിമാ നടിക്ക് ചേരുന്ന മുഖമല്ല തന്റേതെന്നാണ് പലരും പറഞ്ഞ കാരണമെന്നും അതിന്റെ പേരില്‍ വീട്ടില്‍ വന്ന് താന്‍ കുറേ കരഞ്ഞിട്ടുണ്ടെന്നും രശ്മിക പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ വളര്‍ന്നത് ഹോസ്റ്റലിലാണ്. കൂടുതലും ഹോസ്റ്റലില്‍ തന്നെയായിരുന്നു. എന്റെ പേരന്റ്‌സ് അവരുടേതായ ബിസിനസില്‍ ആയിരുന്നു. ഞാന്‍ പണ്ട് സിനിമകള്‍ കാണാറ് പോലുമില്ലായിരുന്നു. ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ കുറച്ച് സമയം ന്യൂസും സ്‌പോര്‍ട്‌സും കാണാന്‍ സമയം തരുമായിരുന്നു.
എനിക്ക് ഡാന്‍സ്, മ്യൂസിക് ഒക്കെ ഇഷ്ടമായിരുന്നു. പക്ഷെ പഠിക്കാന്‍ തീരെ ഇഷ്ടമില്ലായിരുന്നു. ഞാന്‍ എപ്പോഴും അതുകൊണ്ട് ബാക്ക് ബെഞ്ചര്‍ ആയിരുന്നു. പഠനത്തിന് വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. വീട്ടിലേക്ക് തിരിച്ച് പോയിട്ട് അച്ഛനെ ബിസിനസില്‍ സഹായിക്കാമെന്ന് കരുതിയത്.
ആക്ടേര്‍സിന്റെ ലൈഫ് എന്നെ എപ്പോഴും അസൂയപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്ത് മനോഹരമായ ജീവിതമാണ് അവര്‍ നയിക്കുന്നതെന്ന് പണ്ട് കരുതിയിരുന്നു. കുറേ ഓഡീഷനില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. സീരിയലുകള്‍, സിനിമ തുടങ്ങി എല്ലാത്തിനും ഞാന്‍ പോകുമായിരുന്നു.
ഒരുപാട് തവണ അതില്‍ നിന്നെല്ലാം റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിജക്ട് ചെയ്യുന്നത് ഉള്‍കൊള്ളാന്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. 20,25 ഓഡീഷനില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു നടിയുടെ മുഖമില്ലെന്ന് പലരും എന്നോട് പറഞ്ഞു. വീട്ടില്‍ വന്ന് അതിന്റെ പേരില്‍ ഞാന്‍ കുറേ കരഞ്ഞിട്ടുണ്ട്. അവസാനം എനിക്കും അവസരം കിട്ടിയതാണ്,” രശ്മിക മന്ദാന പറഞ്ഞു.
content highlight: actress rashmika mandana about audition rejection