ഗീത ഗോവിന്ദം സിനിമയില്‍ അഭിനയിച്ചതിന് ശേഷം തന്നെ ആളുകള്‍ മാഡം എന്നാണ് വിളിച്ചിരുന്നതെന്ന് നടി രശ്മിക. ആ സിനിമയില്‍ വിജയ് ദേവരകൊണ്ടെ രശ്മികയുടെ കഥാപാത്രത്തെ മാഡം എന്നാണ് വിളിച്ചിരുന്നത്.
പുറത്തൊക്കെ പോകുമ്പോള്‍ പലരും അത്തരത്തില്‍ വിളിക്കാറുണ്ടെന്നും ആ സിനിമ ചെയ്യാന്‍ തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും അതിനായി ഡയലോഗ് എല്ലാം മനപാഠമാക്കിയതായിരുന്നുവെന്നും താരം പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഗീത
ഗോവിന്ദം കഴിഞ്ഞതിന് ശേഷം ആളുകള്‍ എന്നെ മാഡമെന്നാണ് വിളിച്ചിരുന്നത്. കാണുമ്പോഴെല്ലാം ഗീതാ മാഡം എന്ന് തന്നെയാണ് വിളിച്ചത്. ആ സിനിമ വിജയിക്കാനുള്ള കാരണം തന്നെ ഡയറക്ടറാണ്. ഭാഷയുടെ കാര്യത്തില്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ടായിരുന്നു.
ഡയലോഗ് എല്ലാം ഞാന്‍ മനപാഠം പഠിച്ചതാണ്. ഡയറക്ടര്‍ എനിക്ക് ഓരോ സീനും അഭിനയിച്ച് കാണിക്കും. ഞാന്‍ അതേ പോലെ കോപ്പി ചെയ്ത് വെക്കുമായിരുന്നു,”രശ്മിക പറഞ്ഞു.
മലയാള സിനിമയില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹവും താരം പങ്കുവെച്ചു.
എനിക്ക് മലയാളത്തില്‍ വര്‍ക്ക് ചെയ്യാന്‍ ഭയങ്കര ആഗ്രഹമുണ്ട്. മറ്റ് ഇന്‍ഡസ്ട്രികളില്‍ എല്ലാം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഫഹദ് ഫാസില്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് നല്ല താല്‍പര്യമുണ്ട്. കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് തന്നെ പഠിക്കാനാണ്.
ഈ അടുത്ത് ദുല്‍ഖര്‍ സല്‍മാനുമായിട്ട് കുറച്ച് സമയം ചിലവഴിക്കാന്‍ കഴിഞ്ഞിരുന്നു. ഞങ്ങള്‍ എയര്‍പോട്ടില്‍ ഫ്ളൈറ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഡി.ക്യൂ, എങ്ങനെയാണെന്ന് അറിയില്ല, പക്ഷെ എനിക്ക് തീര്‍ച്ചയായും മലയാളത്തില്‍ അഭിനയിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. താങ്കളുടെ കൂടെയും വര്‍ക്ക് ചെയ്യണമെന്നും ഞാന്‍ പറഞ്ഞിരുന്നു,” രശ്മിക പറഞ്ഞു.
content highlight: actress rashmika about geetha govindham