ചെന്നൈ: സ്വാമി നിത്യാനന്ദയുടെ പ്രിയ ശിഷ്യ തന്നെയാണ് താനിപ്പോഴുമെന്ന് തമിഴ് സിനിമാ താരം രഞ്ജിത. ശിഷ്യ എന്ന നിലയില്‍ നിത്യാനന്ദ തമിഴ്‌നാട്ടിലും കര്‍ണാടകയിലും നടത്താറുള്ള പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും രഞ്ജിത പറഞ്ഞു. രഞ്ജിനി എപ്പോഴും നിത്യാനന്ദയോടൊപ്പമാണെന്ന കാഞ്ചി മഠാധിപതിയുടെ പരാമര്‍ശത്തിനെതിരെ കേസ് ഫയല്‍ ചെയ്യവെയാണ് രഞ്ജിത ഇക്കാര്യം പറഞഞ്ഞത്.
കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി നടത്തിയ പരാമര്‍ശം തനിക്ക് അപമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഞ്ജിത കോടതിയില്‍ അപകീര്‍ത്തിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ചെന്നൈ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ നടപടി ഉടന്‍ ആരംഭിക്കണമെന്നും നടി ആവശ്യപ്പെട്ടു. തന്റെ അഭിഭാഷകന്റെ കൂടെയാണ് നടി കോടതിയില്‍ എത്തിയിരുന്നത്. കാഞ്ചി മഠാധിപതി നടത്തിയ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ കടുത്ത ഹിന്ദു വിശ്വാസിയാണെന്നും ശിഷ്യ എന്ന നിലയില്‍ നിത്യാനന്ദയുടെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും അവര്‍ പരാതിയില്‍ വിശദീകരിക്കുന്നുണ്ട്. കാഞ്ചി മഠാധിപതിയുടെ പരാമര്‍ശം തനിക്ക് ഏറെ മാനസിക വിഷമം ഉണ്ടാക്കിയെന്നും രഞ്ജിത പറയുന്നു.
Malayalam News