നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിയുടെ നായികമാരില്‍ ഒരാളായി അഭിനയിച്ചത് രമ്യ സുവിയാണ്. നര്‍ത്തകിയായ രമ്യയുടെ ആദ്യ സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. സാലി എന്നായിരുന്നു താരത്തിന്റെ സിനിമയിലെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ആദ്യമായി ഷൂട്ട് ചെയ്ത സീനിനെക്കുറിച്ച് പറയുകയാണ് രമ്യ.
ആദ്യമായി ജെയിംസായിരുന്ന ആളിനെ സുന്ദരമായി സാലി കാണുന്ന സീനാണ് ഷൂട്ട് ചെയ്തതെന്ന് രമ്യ പറഞ്ഞു. സീന്‍ കഴിഞ്ഞപ്പോള്‍ മമ്മൂക്ക തന്നെ അഭിനന്ദിക്കുക ഒന്നും ചെയ്തില്ലെന്നും സീനിന്റെ ഭാഗമായി മമ്മൂട്ടി ചൂടായപ്പോള്‍ ആദ്യം താന്‍ ശരിക്കും പേടിച്ചു പോയിരുന്നുവെന്നും രമ്യ പറഞ്ഞു.
റീടേക്കില്‍ തന്റെ മുഖത്ത് ആ പേടി വരാതായപ്പോള്‍ നേരത്തെ ശരിക്കും പേടിച്ചതാണെന്നും ഇനി പേടി വരണമെങ്കില്‍ അഭിനയിക്കുക തന്നെ വേണമെന്ന് മമ്മൂക്ക പറഞ്ഞുവെന്നും രമ്യ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”നന്‍പകലിലെ ഫസ്റ്റ് സീന്‍ സുന്ദരമായിട്ട് മമ്മൂക്ക വണ്ടിയില്‍ വരുന്നതായിരുന്നു. ജെയിംസായിരുന്ന ആളിനെ സുന്ദരമായി ആദ്യമായി സാലി കാണുന്ന സീനാണ് അത്. ആ സീന്‍ കഴിഞ്ഞിട്ട് മമ്മൂക്ക എന്നെ പ്രശംസിച്ചില്ല.
എന്താണ് കാളയെ പോലെ മുന്നില്‍ വന്ന് നില്‍ക്കുന്നു എന്ന് പറഞ്ഞ് ചീത്ത വിളിക്കുന്ന സീനാണ്. മമ്മൂക്ക അങ്ങനെ ചീത്ത വിളിക്കുമെന്ന് നമുക്ക് അറിയില്ല. മമ്മൂക്ക മുന്നിലൂടെ വരും എന്നാണ് കരുതിയത്. പക്ഷെ മമ്മൂക്ക ചീത്ത വിളിച്ചപ്പോള്‍ ശരിക്കും പേടിച്ച് പോയിരുന്നു.
പിന്നെ അത് റീടേക്ക് പോവുമ്പോള്‍ ആ പേടി നമുക്ക് മാറുമല്ലോ. ആദ്യം എടുത്തപ്പോള്‍ ആ ഷോക്ക് നാച്ചുറലായിട്ട് വന്നിരുന്നു. രണ്ടാമത് എടുത്തപ്പോള്‍ അത് വന്നില്ല. ആ സമയത്ത് സാലിക്ക് അത് വരുന്നില്ല, ഒന്നു കൂടെ ഷോക്കാവണമെന്ന് ലിജോ സാര്‍ പറഞ്ഞു.
നേരത്തെ ശരിക്കും പേടിച്ചു, ഇനി വരണമെങ്കില്‍ അഭിനയിക്കുക തന്നെ വേണമെന്ന് മമ്മൂക്ക പറഞ്ഞു. അപ്പോഴാണ് മമ്മൂക്ക ഞാനുള്ളപ്പോള്‍ സംസാരിച്ചത്. അതിന് ശേഷം മമ്മൂക്ക എന്നോട് സംസാരിക്കാന്‍ തുടങ്ങി,” ധ്യാന്‍ ശ്രീനിവാസന്‍
content highlight: actress ramya suvi about mammootty