മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ മെഡിറ്റേഷന്‍ വരെ ചെയ്തു, ടെന്‍ഷന്‍ കൊണ്ട് എപ്പോഴും വാഷ് റൂമില്‍ പോകുമായിരുന്നു: രമ്യ സുരേഷ്
Entertainment news
മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ മെഡിറ്റേഷന്‍ വരെ ചെയ്തു, ടെന്‍ഷന്‍ കൊണ്ട് എപ്പോഴും വാഷ് റൂമില്‍ പോകുമായിരുന്നു: രമ്യ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th February 2023, 6:46 pm

മമ്മൂട്ടിയുടെ പുതിയ ചിത്രം ക്രിസ്റ്റഫറില്‍ അഭിനയിച്ചതിനെക്കുറിച്ച് പറയുകയാണ് രമ്യ സുരേഷ്. തനിക്ക് സിനിമയില്‍ ഉള്ള സീനൊക്കെ മമ്മൂട്ടിയുടെ കൂടെ കോമ്പിനേഷനുള്ളതാണെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ തനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നുവെന്നും രമ്യ പറഞ്ഞു.

ടെന്‍ഷന്‍ കൊണ്ട് തനിക്ക് എപ്പോഴും വാഷ് റൂമില്‍ പോവേണ്ടി വന്നുവെന്നും പേടിച്ചിട്ട് താന്‍ കാരവാനില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്തുവെന്നും രമ്യ പറഞ്ഞു. ക്രിസ്റ്റഫറിന്റെ പ്രസ് മീറ്റിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ക്രിസ്റ്റഫറില്‍ ഞാന്‍ വീട്ടുജോലിക്കാരിയുടെ റോളാണ് ചെയ്തത്. എനിക്ക് സിനിമയില്‍ ഉള്ള സീനൊക്കെ മമ്മൂക്കയുമായിട്ട് കോമ്പിനേഷന്‍ ഉള്ളതാണ്. ഉണ്ണി കൃഷ്ണന്‍ സാര്‍ എന്റെ വേറെ സിനിമ കണ്ടിട്ടാണ് എന്നെ വിളിച്ചത്. മമ്മൂക്കയുടെ കൂടെയാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു.

ഷൂട്ടിങ്ങിന്റെ ദിവസം ടെന്‍ഷനടിച്ചു. സിനിമയില്‍ എന്റെ മകളായിട്ട് അഭിനയിക്കുന്ന കുട്ടി എന്റെ ടെന്‍ഷന്‍ കണ്ട് പേടിച്ചു. എന്താ ചേച്ചി ഇത്, ഞാന്‍ ആദ്യമായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. ചേച്ചിയുടെ ടെന്‍ഷന്‍ കണ്ടിട്ട് എനിക്ക് അതിന്റെ അപ്പുറം ടെന്‍ഷനാവുന്നെന്ന് അവള്‍ പറഞ്ഞു.

അവസാനം എനിക്ക് എപ്പോഴും വാഷ് റൂമില്‍ പോവേണ്ടി വന്നു. പേടിച്ചിട്ട് ഞാന്‍ കാരവാനില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്തു. രാവിലെ മുഴുവന്‍ ഞാന്‍ ഷൂട്ടിന് വേണ്ടി വെയ്റ്റ് ചെയ്തിരുന്നു. അഞ്ചുമണിയായപ്പോള്‍ എന്നെ വന്ന് വിളിച്ചു. മമ്മൂക്ക പോയി ഇന്ന് എന്റെയും മകളുടെയും ഷോട്ടാണ് എടുക്കുന്നതെന്ന് പറഞ്ഞു.

ഈശ്വരാ ഞാന്‍ ഇനി ഇന്ന് അടിച്ച ടെന്‍ഷന്‍ നാളെയും അടിക്കണോയെന്നാണ് വിചാരിച്ചത്. എന്റെ ചേട്ടന് ഞാന്‍ ഒരു സമാധാനവും കൊടുത്തിട്ടില്ല. എടി നീ അഭിനയിക്കുന്നത് വരെ ഞാന്‍ കമ്പനിയില്‍ ഒരു ജോലിയും ചെയ്തിട്ടില്ലെന്ന് പറഞ്ഞു.

ചേട്ടന് എന്നേക്കാള്‍ ടെന്‍ഷനായിരുന്നു. എപ്പോഴും വിളിച്ച് കൊണ്ടേ ഇരുന്നു. പക്ഷെ പിന്നെ മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോള്‍ ആ ടെന്‍ഷനൊക്കെ പോയി. എന്നോട് കുറേ സംസാരിച്ചു,” രമ്യ സുരേഷ് പറഞ്ഞു.

content highlight: actress ramya suresh about mammootty