| Tuesday, 21st February 2023, 11:17 pm

മമ്മൂക്ക ദേഷ്യക്കാരനാണെന്നും ലാലേട്ടന്‍ സ്‌നേഹത്തോടെ പെരുമാറുന്ന ആളാണെന്നുമാണ് കേട്ടത്, അതാണ് പ്രശ്‌നം: രമ്യ സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെക്കുറിച്ച് കേട്ടിരിക്കുന്ന കാര്യങ്ങളുടെ കുഴപ്പം കൊണ്ടാണ് അദ്ദേഹത്തോട് പേടി തോന്നുന്നതെന്ന് നടി രമ്യ സുരേഷ്. മമ്മൂട്ടിയോട് ഇടപഴകുന്നവര്‍ക്കെല്ലാം അദ്ദേഹത്തെക്കുറിച്ച് പറയാനുണ്ടാകുമെന്നും രമ്യ പറഞ്ഞു.

മമ്മൂട്ടി വലിയ ദേഷ്യക്കാരനാണെന്നും സീരിയസാണെന്നുമൊക്കെയാണ് കേള്‍ക്കുന്നതെന്നും അതുകൊണ്ടാണ് അദ്ദേഹത്തോട് പെരുമാറുമ്പോള്‍ ആളുകള്‍ക്ക് ഭയം തോന്നുന്നതെന്നും രമ്യ പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്നെ അന്ന് പ്രൊമോഷന് പോയപ്പോള്‍ സ്‌റ്റേജിലേക്ക് വിളിച്ചിരുത്തി. അതാണ് എല്ലാവരും മമ്മൂക്ക ഗ്രേറ്റാണെന്ന് പറയുന്നത്. പലരും പറയും അവരെ മുന്നിലിരുത്തി പുകഴ്ത്തി പറയുകയാണെന്ന്. പക്ഷെ ആ പുകഴ്ത്തലിന്റെ ആവശ്യം അവര്‍ക്കില്ല.

അദ്ദേഹത്തിനോട് ഇടപഴകുന്നവര്‍ക്കെല്ലാം പറയാന്‍ കഥകളുണ്ട്. ഓരോരുത്തരും അവരുടെ അനുഭവങ്ങളാണ് പറയുന്നത്. നമ്മള്‍ കൂടുതല്‍ കേട്ടിരിക്കുന്നത് മമ്മൂക്ക ഭയങ്കര സീരിയസാണ്. വലിയ ദേഷ്യക്കാരനാണെന്നൊക്കെയാണ്. അങ്ങനെ നമ്മള്‍ അദ്ദേഹത്തെക്കുറിച്ച് കേട്ടിരിക്കുന്നത് കൊണ്ടാണ് നമുക്ക് ഒരു ഭയം തോന്നുന്നത്.

അല്ലെങ്കില്‍ മമ്മൂക്കയുടെ അടുത്തും എല്ലാവരുടെ അടുത്ത് പോകുന്നത് പോലെ പോകും. ലാലേട്ടന്‍ എന്താ മോനെയെന്നൊക്കെ സ്‌നേഹത്തോടെ പെരുമാറുന്ന ആളാണെന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്. മമ്മൂക്ക സീരിയസായിട്ടുള്ള ആളാണെന്ന് കേട്ട് കേട്ടാണ് നമുക്കും അദ്ദേഹത്തോട് ഒരു പേടി വന്നത്,” രമ്യ പറഞ്ഞു.

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ പേടിയായിരുന്നുവെന്നും അത് മാറാനായിട്ട് താന്‍ മെഡിറ്റേഷന്‍ ചെയ്തിരുന്നുവെന്നും നേരത്തെ ക്രിസ്റ്റഫര്‍ സിനിമയുടെ പ്രസ് മീറ്റില്‍ വെച്ച് രമ്യ പറഞ്ഞിരുന്നു.

content highlight: Actress ramya suresh about mammootty

We use cookies to give you the best possible experience. Learn more